മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വിദ്യാവിജയം, സാഹിത്യകാരന്മാർക്ക് എഴുത്ത്കുത്തുകളിൽ കൂടി ഗുണകരമായ ഫലങ്ങൾ ഉണ്ടാവുക, പ്രവർത്തന വിജയം എന്നിവ വന്നുചേരും. ജീവിത പങ്കാളിക്കും സന്താനങ്ങൾക്കും രോഗദുരിതങ്ങൾ വരുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഇന്ന് കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വ്യാപാരം/ബിസിനസ്സ് എന്നിവയിൽ പുരോഗതി ദൃശ്യമാകും. ധന-ഭാഗ്യയോഗം, ആരോഗ്യ വർദ്ധനവ് എന്നിവ ഉണ്ടാകും. പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. ഇന്ന് കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അടുത്ത ബന്ധുക്കൾ വേണ്ടപ്പെട്ടവർ ഇവരിൽ നിന്നും അവഹേളനം നേരിടേണ്ട അവസ്ഥ ഉണ്ടാകുമെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അന്യ ജനങ്ങളിൽ നിന്നും പ്രശംസ നേടിയെടുക്കുവാൻ സാധിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ജീവിതത്തിൽ പുതിയ ചില വഴിത്തിരിവുകളും അവസരങ്ങളും വന്നു ചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങളിൽ പങ്കാളിയാവും. പുതിയ ഒരു ജനനം ഉണ്ടാവുകയും മാനസികമായ പിരിമുറുക്കങ്ങൾ കുറയുകയും ചെയ്യും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽവിജയം ഉണ്ടാകും. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുവാൻ യോഗം ഉണ്ട്. വിദേശ യാത്രയ്‌ക്കുള്ള അനുമതി എന്നിവ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ചിലർക്ക് ഉയർന്ന സ്ഥാനലബ്ധി ഉണ്ടാവും മാനഹാനി. ധനനഷ്ടം എന്നിവയ്‌ക്ക് ഇട നൽകുകയും ചെയ്യും. പണമിടപാടുകളിൽ ജാഗ്രത പാലിക്കാത്ത പക്ഷം വഴക്കുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ചിലർക്ക് വിദേശവുമായി ബന്ധപ്പെട്ട തൊഴിലുകൾ ലഭിക്കുവാനും അതിൽനിന്നും ഉയർച്ച ഉണ്ടാകുവാനും സാധ്യതയുണ്ട്. നിശ്ചയം വരെ എത്തിയ വിവാഹം മാറിപ്പോകാനും ഭാര്യാഭർത്താക്കന്മാർ പരസ്പര ധാരണയോടുകൂടി പിരിയുവാനും തീരുമാനിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ജീവിതത്തിൽ നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ചില ബന്ധങ്ങൾ തിരിച്ചുവരുന്ന സമയമാണ്. ജോലിയിൽ ക്ലേശങ്ങൾ ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ജോലിയിൽ സ്ഥിരതയും സാമ്പത്തിക ലാഭവും ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ശരീരസുഖം, മനഃസുഖം എന്നിവ അനുഭവപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അന്യജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ധനലാഭം, നവീനഗൃഹയോഗം എന്നിവ ഉണ്ടാകും. രക്തസംബന്ധമായ അസുഖങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിന് ക്ലേശകരമായ അനുഭവങ്ങൾ, ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സംസാരം മൂലം പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്. ശത്രുക്കളെക്കൊണ്ടുള്ള ഉപദ്രവം, അപവാദം എന്നിവ കേൾക്കുവാൻ ഇടവരും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ധാരാളം ഭൂസ്വത്തുക്കൾ വന്നുചേരാൻ യോഗം ഉണ്ട്. മാതാപിതാക്കൾ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കുന്ന സമയമാണ്. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പോകുവാനുള്ള അവസരം ഉണ്ടാകും മനതൃപ്തിയും കുടുംബ അഭിവൃദ്ധിയും ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)