മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
സന്താനഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ എന്നിവ ഉണ്ടാകും. കൃഷിസംബന്ധമായ ബിസിനസ് നടത്തുന്നവർക്ക് വൻ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
വിശേഷപ്പെട്ട വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം ആദരവ് നേടാനുമുള്ള അവസരം വന്നുചേരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അധികാര പ്രാപ്തിയുള്ള ജോലി ലഭിക്കും. അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും.ഇന്ന് രോഹിണി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ധനലാഭം ഉണ്ടാകുമെങ്കിലും ചെലവുകൾ വർദ്ധിക്കും. പല പ്രകാരത്തിനുള്ള ചതി, വഞ്ചന എന്നിവ അനുഭവത്തിൽ വരും. കുടുംബത്തിൽ ആർക്കെങ്കിലും രോഗ ദുരിതങ്ങൾ വരുന്ന സമയമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
പുതിയതായി ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളവും ആനുകൂല്യത്തോടുകൂടി പുതിയ ജോലിയിൽ പ്രവേശിക്കാനാവും. പിണങ്ങിയിരുന്ന ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം മാറി രമ്യതയിലാകും. ശരീരസുഖം, വിവാഹ ഭാഗ്യം എന്നിവ ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സർക്കാർ /അർദ്ധസർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ചെയ്യുന്ന ജോലിയുമായി അനുബന്ധിച്ച് ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ശരീരസുഖം, മനസ്സുഖം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
തൊഴിൽ വിജയം ഉണ്ടാകും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരിക, അമിത ആഡംബര പ്രിയത്വം ചിലർക്ക് ധനനാശവും സംഭവിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സമയത്തിന് ആഹാരം കഴിക്കാൻ പറ്റാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ, ദ്രവ്യ നാശം എന്നിവ സംഭവിക്കുവാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പുതിയ വീട്, വാഹനം എന്നിവ വാങ്ങുവാനുള്ള സാഹചര്യം ഉണ്ടാകും. വൈദ്യശാസ്ത്രത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെതായ വ്യക്തി മുദ്ര പതിപ്പിക്കുവാനുള്ള അവസരം വന്നുചേരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. ശത്രു ജയം, ധനലാഭം, കീർത്തി എന്നിവ ഉണ്ടാകും. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
നിഗൂഢ ശാസ്ത്രങ്ങളിൽ അറിവ് സമ്പാദിക്കുവാനും ഗുരുവിനെ കണ്ടെത്തുവാനും സാധിക്കും. മന്ത്ര തന്ത്രങ്ങളിൽ അറിവ് നേടുവാനുള്ള അവസരങ്ങൾ വന്നുചേരും. ഭാര്യ-ഭർത്തൃ- സന്താനസൗഖ്യം പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വിദേശവാസം അനുഭവത്തിൽ വരും എന്നാൽ സ്ത്രീ മൂലം മാനഹാനി, കുടുംബ കലഹം, മനസ്സ്വസ്ഥത കുറയുക എന്നിവ ഉണ്ടാകും. സ്ഥാനനഷ്ടം, അലസത, അനുഭവക്കുറവ്, നേത്ര രോഗങ്ങൾ എന്നിവ അലട്ടും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം ലഭിക്കും. അധ്യാപകർ മറ്റ് സംസാരപ്രധാനമായ ജോലികൾ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)