കര്‍ണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല, കേരളത്തിലെ എസ്.എഫ്.ഐ എന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കേരള സർവകലാശാല ആസ്ഥാനത്ത് നടന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു ആർഷോ. തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്‌ഐ വിചാരിച്ചാൽ ചലിക്കില്ല. ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്നായിരുന്നു ആർഷോയുടെ വെല്ലുവിളി.
പുതിയ വിദ്യാർത്ഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിക്കുന്നില്ലെന്ന് ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിപി ഒരുത്തൻ ഇന്നലെ എസ്എഫ്ഐയുടെ നെഞ്ചിൽ കയറി. കർണാടകയിൽ നിങ്ങൾ കണ്ട നാലും മൂന്നും ഏഴ് എബിവിപിക്കാരല്ല കേരളത്തിലെ എസ്എഫ്ഐ. ഡിസിപി അനങ്ങണ്ടാ എന്ന് ഞങ്ങൾ തീരുമാനിച്ചാൽ അനങ്ങില്ല. സർവകലാശാലയുടെ മുന്നിൽ അനിശ്ചിതലകാല സമരം ഞങ്ങൾ പുനരാരംഭിക്കുമെന്നും ആർഷോ ആക്രോശിച്ചു.