മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ചിലർക്ക് ചെയ്തു കൊടുത്ത സഹായങ്ങൾ പലിശ സഹിതം തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന കാഴ്ചപ്പാടുകൾ മൊത്തത്തിൽ മാറുന്ന വാരമായിരിക്കും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും അപ്രതീക്ഷിത ധന സഹായം ഉണ്ടാവും. വാരം മധ്യത്തിൽ പ്രിയപ്പെട്ടവരുടെ ആരോഗ്യം ശ്രദ്ധിക്കുക. അവരുടെ ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. ഈ വാരം മാനസികമായും ശാരീരികമായും സാമ്പത്തികമായും സന്തോഷവും ദുഃഖവും ഒരുപോലെ നൽകുന്ന വാരമായിരിക്കും. കുടുംബത്തിൽ അയല്പക്കക്കാരോ സ്വന്തം ആളുകളോ മൂലം പ്രശ്നങ്ങൾ ഉണ്ടാവും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
വരാരംഭത്തിൽ സംസാരത്തിൽ മിതത്വം പാലിക്കുക. അശ്രദ്ധമായ വിടുവായത്തരം നിയന്ത്രിച്ചില്ല എങ്കിൽ ശിഷ്ടകാലം ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടായേക്കാം. തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. കൃഷിപരമായ ബിസിനസ്സ് നടത്തുന്നവർക്ക് ആദായത്തിൽ വൻ തോതിലുള്ള വ്യത്യാസം അനുഭവപ്പെടും. കുടുംബപരമായി നിർണായകവും സങ്കീർണവുമായ പ്രശ്നങ്ങൾ രൂപപ്പെടും. വ്യാഴത്തിന്റെയും ശനിയുടെയും ദശാപഹാരങ്ങൾ കടന്നുപോകുന്നവർ തന്റെ ജന്മഗ്രഹില ഒരു ജ്യോതിഷിയെ കൊണ്ട് പരിശോധിപ്പിക്കുന്നത് വരാൻ പോകുന്ന പല ദുരിതങ്ങങ്ങളും പരിഹരിക്കാൻ ഉപകരിക്കും. വാരം മധ്യത്തിൽ ചിന്താശേഷിയും പക്വതയും പല കാര്യത്തിലും പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടാവും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വാരം തുടക്കം മനഃസന്തോഷം, സാമ്പത്തിക ഉന്നതി, ഭാര്യാലബ്ധി, കീർത്തി എന്നിവ ലഭിക്കും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരും. വിദ്യാർത്ഥികൾക്ക് പല മത്സര പരീക്ഷകളിലും വിജയിക്കുവാൻ സാധിക്കും. വിശിഷ്ട വ്യക്തികളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുവാനോ അംഗീകാരം കിട്ടുവാനോ ഇടയാകും. പുതിയ സുഹൃത്ത് ബന്ധങ്ങൾ ഉടലെടുകയും ജീവിതത്തിൽ പുതിയ അർത്ഥങ്ങൾ ഉണ്ടാവുകയും ചെയ്യും. കുടുംബപരമായി ചില അസ്വാരസ്യങ്ങൾ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. വാരം അവസാനത്തോട് കൂടി രോഗാദി ദുരിതം ഉണ്ടാവുമെങ്കിലും ചികിത്സയിലൂടെ ഇതിനെയൊക്കെ തരണം ചെയ്തു ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
വാരം തുടക്കം സ്ത്രീവിഷയങ്ങളിൽ പ്രശ്നം രൂക്ഷമാകുകയും അപവാദം, മാനഹാനി, പണനഷ്ടം എന്നിവ ഉണ്ടാകും. അസുഖങ്ങൾ മൂർച്ഛിക്കുമെങ്കിലും രോഗശാന്തി ലഭിക്കും. ദമ്പതികൾ തമ്മിൽ നിസ്സാരമായ പ്രശ്നത്തിന്റെ പേരിൽ അകൽച്ച ഉണ്ടാവും. അമിതമായ ആഡംബരപ്രിയത്വo കാരണം വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാവുകയും അതുവഴി ധനക്ലേശത്തിന് ഇടയാക്കുകയും ചെയ്യും. വാരം മധ്യത്തോടു കൂടി പ്രശ്നങ്ങൾ കുറയും. അപ്രതീക്ഷിതമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം യാത്രകൾ പോകുവാനും അവരോടൊപ്പം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുവാനും അവസരം ഉണ്ടാവും. ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)