മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, വാഹനഭാഗ്യം, ദാമ്പത്യ ഐക്യം എന്നിവ ലഭിക്കും. സ്ഥാനപ്രാപ്തി, ധനനേട്ടം, വ്യവഹാര വിജയം, ശത്രുഹാനി എന്നിവ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
രോഗാദിദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും മനഃസ്വസ്ഥതക്കുറവ് എന്നിവ ഉണ്ടായേക്കാം. ശത്രുക്കളിൽ ദോഷാനുഭവങ്ങൾ ഉണ്ടാവും. ഇന്ന് മകയിരം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ശത്രുഹാനി, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. സ്ത്രീകളോടൊപ്പം ചെലവഴിക്കുവാൻ സമയം ലഭിക്കും. ഇന്ന് മകയിരം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബ ബന്ധു ജനങ്ങളുമായി കലഹമോ ഭാര്യാഭർത്തൃ ഐക്യക്കുറവോ അനുഭവപ്പെടും. അന്യജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാവും. മാനഹാനി, ധനനഷ്ടം എന്നിവയും ഉണ്ടാകും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ലോട്ടറി, നറുക്കെടുപ്പ് തുടങ്ങിയവയിൽ നിന്നും ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, നിദ്രാസുഖം എന്നിവ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കാൻ അപേക്ഷിച്ചവർക്ക് അത് കിട്ടുവാനുള്ള യോഗം ഉണ്ട്. തൊഴിലിടങ്ങളിൽ മേലധികാരിയുടെ പ്രീതി ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മം നടക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ആമാശയസംബന്ധമായ പ്രശ്നങ്ങളുള്ളവർ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുള്ള സമയമാകയാൽ ഉപേക്ഷകൂടാതെ മരുന്നുകൾ സേവിക്കുക. കുടുംബബന്ധു ജനങ്ങളുമായും അയൽവക്കക്കാരുമായും ഉണ്ടാകാതെ ജാഗ്രത പാലിക്കുക. വ്യവഹാര പരാജയം നേരിടേണ്ടി വരും
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
ശരീര ശോഷണം ഉണ്ടാവുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും കുടുംബ ബന്ധുജനങ്ങളുമായും അയല്പക്കക്കാരുമായും കലഹം ഉണ്ടാകുവാനും കേസ് വഴക്കിനും സാധ്യത. ഉദര രോഗം, വിഷഭയം എന്നിവ ഉണ്ടാകാം
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ധനനേട്ടം, കാര്യപ്രാപ്തി, ഭക്ഷണ സുഖം, ഭാര്യലബ്ധി എന്നിവ ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനോ അവരിൽ നിന്നും പാരിതോഷികം ലഭിക്കുവാനോ ഇടയുണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
തൊഴിൽ വിജയം, ഉന്നതസ്ഥാന പ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
എന്ത് തൊഴിൽ ചെയ്താലും അതിനൊന്നും തക്ക പ്രതിഫലം കിട്ടാത്ത അവസ്ഥ ഉണ്ടാകും. കാര്യതടസ്സം, ജലദോഷം, വാതപിത്ത രോഗങ്ങൾ, ശരീര ശോഷണം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
പല കാര്യങ്ങളിലും അതീവമായ പേടി ഉണ്ടാകും. മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ധനക്ലേശം, മനോരോഗം, പരാജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)