ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വളരെ വേണ്ടപ്പെട്ട ആളുകളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ നിറസാന്നിധ്യം ആകുവാനും അവസരം ഉണ്ടാവും. കുടുംബത്തിൽ അഭിവൃദ്ധി, ദാമ്പത്യ ഐക്യം, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്തുക്കളെ കിട്ടുവാനുള്ള ഭാഗ്യം ഉണ്ട്. എന്നാൽ വാരമധ്യത്തിൽ അനാവശ്യമായ കൂട്ടുകെട്ടുകൾ വഴിമാറി സഞ്ചരിക്കുവാനുള്ള സാഹചര്യം ഉണ്ടാവുകയും അപവാദം, മാനഹാനി എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്. ചിലർക്ക് അപ്രതീക്ഷിതമായി വിദേശ യാത്ര എന്ന ആഗ്രഹം സഫലീകരിക്കുവാൻ സാധിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ പോകുവാൻ അവസരം ലഭിക്കും. തൊഴിൽ ക്ലേശങ്ങൾ കുറയുകയും പുതിയ ചില സ്ഥാനങ്ങൾ അലങ്കരിക്കുവാനും സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ ലഭിക്കുന്ന സമയമാണ്. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ മുഖ്യമായ പങ്കുവഹിക്കാൻ സാധിക്കുന്നതിനാൽ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ഭാര്യാഭർതൃ ഐക്യം, മനഃസന്തോഷം, തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുവാൻ ഇടയാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുവാൻ സാധിക്കും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന വാരമാണ്. വാരം അവസാനം സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ശത്രുശല്യം, വ്യവഹാര പരാജയം എന്നിവ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. വളരെ കാലമായി ജോലി ഇല്ലാതിരുന്ന ആളുകൾക്ക് അർഹമായ ജോലി ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കുടുംബപരമായി വളരെയധികം സന്തോഷവും സമാധാനവും ഉണ്ടാവും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും. സർക്കാർ സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർക്ക് ജോലിയിൽ ഉയർച്ചയും ആനുകൂല്യങ്ങളും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയോ അതിന് മുഖ്യമായ പങ്കുവഹിക്കുകയും ചെയ്യും. ബന്ധുക്കളോടൊപ്പം വിശേഷപ്പെട്ട സ്ഥലങ്ങളിൽ യാത്ര പോകുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
വാരത്തിന്റെ തുടക്കത്തിൽ അന്യദേശവാസം പ്രത്യേകിച്ചു വിദേശ യാത്ര അനുഭവത്തിൽ വരുമെങ്കിലും ചിലർക്ക് അത്ര ഗുണകരമായിരിക്കില്ല. എന്നാൽ വളരെ കാലമായി തൊഴിലിൽ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ വാരം മധ്യത്തോടുകൂടി അതിൽ നിന്ന് മോചനം ലഭിക്കുകയും ജോലിയിൽ സ്ഥാനകയറ്റം, ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ കൂടി ലഭിക്കും. കുടുംബത്തിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ മുഖ്യപങ്ക് വഹിക്കേണ്ടതായി വരുന്ന സന്ദർഭങ്ങൾ ഉണ്ടാവും. രക്ത സംബന്ധമായോ മറ്റ് രോഗാദിദുരിതം അലട്ടുന്നവരോ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)