ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും. പലതരത്തിലുള്ള വരുമാന സ്രോതസ്സുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, പ്രേമപുരോഗതി, വാഹന ഭാഗ്യം തുടങ്ങിയവ ഉണ്ടാകും. എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടും. കൊളസ്ട്രോൾ, പ്രമേഹം മറ്റു രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മുറിവുകൾ ഉണ്ടാകുവാൻ ഇടയാകും. ആലോചനാ ശീലം ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ഈ സമയം ദുരിതത്തിന് കാരണമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബസൗഖ്യം, സാമ്പത്തിക പുരോഗതി, തൊഴിൽ വിജയം, കീർത്തി, സർവ്വകാര്യവിജയം, ദാമ്പത്യഐക്യം,വാഹന ഭാഗ്യം, സൽസുഹൃത്തുക്കൾ, ഭക്ഷണ സുഖം എന്നിവ അനുഭവത്തിൽ വരും. അപ്രതീക്ഷിതമായി ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സവിശേഷമായ യോഗമുണ്ടാകും. എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്യും. വാരം അവസാനം ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഈ വാരം സങ്കീർണമായ അനുഭവങ്ങൾ നല്കിയേകാം. ഭൂമി സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ ലാഭത്തിൽ കലാശിക്കുവാനും തൽഫലമായി സാമ്പത്തികമായി നില മെച്ചപ്പെടുത്തുവാനും സാധ്യത കാണുന്നു. സ്വത്തു വകകൾ വന്നു ചേരാൻ സാധ്യത ഉണ്ട്. സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കാണാൻ ഭാഗ്യമുള്ള വാരമായിരിക്കും. ബിസിനസ്സ് രംഗത്തും ലാഭം ഉണ്ടാകും. ഓൺലൈൻ ബിസിനസ്സ് നടത്തുന്നവർക്ക് ഈ വാരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുവാൻ സാധിക്കും. ദീർഘകാലമായി ലഭിക്കാതിരുന്ന ആനുകൂല്യങ്ങൾ, തിരികെ ലഭിക്കാതിരുന്ന കൈവയ്‌പ ഒക്കെ ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ഏറെ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗത്തിലെ അമിത ജോലിഭാരമോ വ്യക്തിപരമായ പ്രശ്നങ്ങളോ മൂലം മനസ്സ് അസ്വസ്ഥമാകാം. ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. സർക്കാരിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നേക്കാം. ഇത് മാനഹാനിക്കും സാമൂഹിക അപമാനത്തിനും കാരണമായേക്കാം. കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ അവനവനോ രോഗങ്ങൾ പിടിപെടാം. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകുവാൻ ഇടയുണ്ട്. എന്നാൽ വാരം അവസാനത്തോട് കൂടി ധനലാഭം, രോഗശാന്തി, ഭാര്യാഭർത്തൃ ഐക്യം, ശത്രു നാശം, തൊഴിൽ വിജയം, കീർത്തി എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)