സിസോദിയ വീണു, കേജരിവാളിന്റെ വലംകൈയൊടിച്ച് ബിജെപി; ജംഗ്‌പുരയിൽ തർവീന്ദർ സിംഗ് മർവയ്ക്ക് വിജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിസോദിയ വീണു, കേജരിവാളിന്റെ വലംകൈയൊടിച്ച് ബിജെപി; ജംഗ്‌പുരയിൽ തർവീന്ദർ സിംഗ് മർവയ്‌ക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 01:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാവും അരവിന്ദ് കേജരിവാളിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയക്ക് ജംഗ്‌പുര മണ്ഡലത്തിൽ തോൽവി. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 600 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിസോദിയയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. തോൽവിക്ക് പിന്നിലെ കാരണങ്ങൾ പിന്നീട് വിശകലനം ചെയ്യുമെന്നാണ് സിസോദിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സീറ്റിലാണ് അവരുടെ തന്നെ ശക്തനായ നേതാവിനെ ബിജെപി സ്ഥാനാർഥി മുട്ടുകുത്തിച്ചത്.

ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സിസോദിയ ഇത്തവണ തന്റെ സ്ഥിരം മണ്ഡലമായ പട്പർഗഞ്ചിൽ നിന്ന് ജംഗ്‌പുരയിലേക്ക് മാറിയാണ് മത്സരിച്ചത്. നെഹ്‌റു നഗർ, സൺലൈറ്റ് കോളനി, നിസാമുദ്ദീൻ ബസ്തി തുടങ്ങിയ പ്രദേശങ്ങളിലെ ദളിത്, മുസ്ലീം വിഭാഗങ്ങളുടെ പിന്തുണ നേടി വിജയം ഉറപ്പിക്കാമെന്ന സിസോദിയയുടെ കണക്കുകൂട്ടലുകളാണ് തെറ്റിയത്. പാർട്ടി വിജയിച്ചാൽ സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന ആം ആദ്മി പാർട്ടി നേതാവ് കേജരിവാളിന്റെ പ്രഖ്യാപനവും പാഴായി.

അരവിന്ദ് കേജരിവാളിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന 53 കാരനായ നേതാവിനെ ഡൽഹി മദ്യ എക്സൈസ് നയ കേസുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഏകദേശം ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുമാകയായിരുന്നു. ‘ജനങ്ങളുടെ കോടതി’യിലെ വിധിക്ക് ശേഷം മാത്രമേ താൻ അധികാര സ്ഥാനം ഏറ്റെടുക്കുകയുള്ളുവെന്നായിരുന്നു അന്ന് സിസോദിയ പറഞ്ഞിരുന്നത്.

Tags: BJPAAPManish SisodiaDefeatDelhi assembly PollsJangpuraTarvinder Singh Marwah
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies