മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. മാനസികമായും ശാരീരികമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞുതീർക്കുവാനുള്ള അവസരം വന്നുചേരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ വരും
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരും. മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം അതിജീവിക്കുവാൻ സാധിക്കും. കുടുംബ ബന്ധു ജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. ഇന്ന് പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കർമ്മപുരോഗതി ഉണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്കു പുതിയ അവസരം ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മം നടക്കുക, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. ഇന്ന് പുണർതം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കൃഷി-പക്ഷി-മൃഗാദികൾ മൂലം ധനലാഭം ഉണ്ടാവും. മാനഹാനി, തൊഴിൽതടസ്സം, ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. ശരീര സുഖക്കുറവ് ഉണ്ടാകുവാൻ ഇടയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന അവസ്ഥ ഉണ്ടാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പ്രശസ്തി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ അവസരം ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സാമ്പത്തിക ക്രയ വിക്രയങ്ങൾ നടത്തുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ധനനഷ്ട്ടം ഉണ്ടാവും. വരവിനേക്കാൾ ചെലവ് അനുഭവപ്പെടും. ചിലർക്ക് മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കത്തക്ക വണ്ണം ഉദ്യോഗമാറ്റം ലഭിച്ചതിനാൽ ആശ്വാസമുണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീഷിതമായ ഭാഗ്യാനുഭവങ്ങൾ അനുഭവപ്പെടും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സമാന ചിന്താഗതി ഉള്ളവരുമായി സൗഹൃദ ബന്ധത്തിൽ ഏർപെടുവാൻ അവസരം ഉണ്ടാകും. പുതിയ വാഹനം, ഗൃഹം എന്നിവ സ്വന്തമാക്കുവാൻ സാധിക്കും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു ജോലിയിൽ പ്രമോഷൻ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങുവാൻ സാധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
അനാവശ്യമായ ചിന്തകൾ മൂലമോ രോഗാവസ്ഥയോ പ്രതിസന്ധി ഉണ്ടാവും. ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)