മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻതാര. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ കൊച്ചിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നയൻതാര സിനിമയിൽ ജോയിൻ ചെയ്തത്. മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന നയൻതാരയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
ചിത്രം എത്തിയതിന് പിന്നാലെ ആ പഴയ കോമ്പോയെ വീണ്ടും ഒന്നിച്ച് കാണാൻ കഴിയുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. രാപ്പകൽ, തസ്ക്കരവീരൻ തുടങ്ങിയ ചിത്രത്തിലെ മമ്മൂട്ടി- നായൻതാര കോമ്പോ ഏറെ ശ്രദ്ധേയമായിരുന്നു. അതിന് ശേഷം എത്തിയ പുതിയ നിയമം, ഭാസകർ ദി റാസ്കൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു. മഹേഷ് നാരായണന്റെ ചിത്രത്തിലൂടെ ഈ ഇഷ്ടജോഡി ബിഗ്സ്ക്രീനിൽ ഒരിക്കൽ കൂടി എത്തുമെന്നാണ് പ്രേക്ഷകപ്രതീക്ഷ.
ലൊക്കേഷനിൽ നിന്നുള്ള ഫഹദ് ഫാസിൽ, മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരുന്നു. വൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.