മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വ്യവസ്ഥകൾ പാലിക്കുവാൻ അഹോരാത്രം പ്രയത്നിക്കേണ്ടി വരും. അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. മനഃശാന്തി കുറയും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യാനുഭവങ്ങൾ, ഭാര്യാ സുഖം, സത്സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ജീവിത പങ്കാളിയുമായും കുടുംബത്തിൽ വേണ്ടപ്പെട്ടവരുമായി വാക്കു തർക്കത്തിൽപ്പെട്ട് മനഃശാന്തികുറയും. ഏതെങ്കിലും ബാങ്ക് ലോണിൽ നടപടി നേരിടേണ്ടി വരും. ശത്രു ദോഷം, വ്യപഹാര പരാജയമുണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാൻ ഇടവരും. രോഗശാന്തി, ദാമ്പത്യ ഐക്യം, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ഇന്ന് പൂയം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വരവും ചെലവും തുല്യമായിരിക്കും. നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. സ്ത്രീ വിഷയങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ജീവിത പങ്കാളിക്ക് അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പറയുന്ന വാക്കുകൾ ഫലപ്രദമായിത്തീരും. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടും
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനോ അത് നടത്തിക്കൊടുക്കുവാനോ ഉള്ള സാഹചര്യം ഉണ്ടാകും. കുടുംബ ബന്ധുജനപ്രീതി, മന സന്തോഷം, ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ആമാശയ-ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. അധ്വാന ഭാരത്താൽ അവധിയെടുക്കാൻ ഇടവരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ സൃഷ്ഠിക്കുന്നതിനാൽ സത് കീർത്തി ഉണ്ടാവും. മികച്ച സേവനം കാഴ്ച വെയ്‌ക്കുന്നതിനാൽ മേലധികാരിയിൽ നിന്നും അവാർഡ് ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ശത്രുനാശം, സത്സുഹൃത്തുക്കൾ, ധനലാഭം, ദാമ്പത്യ ഐക്യം കീർത്തി, ബന്ധു ജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ എന്നിവ ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന വഴിപാടുകൾ നടത്തുവാൻ ഇടവരും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വളരെക്കാലത്തെ ആഗ്രഹമായിരുന്ന വിദേശ യാത്ര സഫലമാകും. ചർച്ചകൾ, സന്ധി സംഭാഷണം എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. ചില സമയത്ത് മനഃസ്വസ്ഥതക്കുറവ് അനുഭവപ്പെടും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)