മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാവും. ആശയ വിനിമയങ്ങളിലെ അപാകത ഒഴിവാക്കുന്നതു വഴി നല്ല അവസരങ്ങൾ ലഭിക്കും. ഉദര പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ദിവസത്തിന്റെ തുടക്കത്തിൽ ശത്രുഭയം, വ്യവഹാര പരാജയം എന്നിവ ഉണ്ടായേക്കും. എന്നാൽ ദിവസത്തിന്റെ അവസാനം ദാമ്പത്യ ഐക്യം, മനഃസുഖം എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക എന്നിവ ഉണ്ടാകും. ഇന്ന് ആയില്യം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ അധികം സൂഷ്മതയും ജാഗ്രതയും ഉണ്ടായില്ലെങ്കിൽ ചതിയിൽ പെടുവാൻ സാധ്യത ഉണ്ട്. ദഹനക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പ്രീതി ലഭിക്കുകയും സ്ഥാനക്കയറ്റവും ഉണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ശത്രുഹാനി, വ്യവഹാര വിജയം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, ഉയർന്ന പദവി ലഭിക്കുവാനുള്ള ഭാഗ്യം, ധനനേട്ടം, തൊഴിൽ വിജയം, എവിടെയും മാന്യത എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വ്യവസ്ഥകൾ പാലിക്കുവാൻ വളരെ അധികം കഠിന പ്രയത്നം ചെയേണ്ട അവസ്ഥ ഉണ്ടാവും. ഏതെങ്കിലും കാര്യത്തിന് ഇറങ്ങുമ്പോൾ കാലതാമസം നേരിടേണ്ട അവസ്ഥ ഉണ്ടാവും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
വസ്തു വിൽപനയ്‌ക്ക് പ്രാഥമിക സംഖ്യ കൈപ്പറ്റി കരാറെഴുതുവാനിടവരും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലം കുടുംബ സമേതം സന്ദർശിക്കുവാൻ ഇടവരും. ധനലാഭം, ശത്രു നാശം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വളരെക്കാലമായി ജോലി അന്വേഷിക്കുന്നവർക്കു തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ തൊഴിലുകൾ ലഭിക്കുവാൻ ഇടയുണ്ട്. വളരെ നാളുകളായി മുടങ്ങി കിടന്നിരുന്ന കർമ്മ പദ്ധതികൾ പുനരാംഭിക്കുവാൻ സാധിയ്‌ക്കും
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പിന്തുണ വളരെ അധികം ആശ്വാസം നൽകും. ദാമ്പത്യ ഐക്യം, ധനനേട്ടം, എവിടെയും മാന്യത എന്നിവ ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. ആത്മാർത്ഥ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)