ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വളരെ അധികം തൊഴിലാളികളെ നിയന്ത്രിക്കുവാനുള്ള അധികാര ജോലി, മാന്ത്രിക വിദ്യയിൽ ഉന്നതി, പുത്രഭാഗ്യം, കായിക രംഗത്ത് താല്പര്യവും ഉയർച്ചയും എന്നിവ ഉണ്ടാകും. കുടുംബ ബന്ധുജനങ്ങൾക്ക് വിരോധവും അഭിപ്രായ വ്യത്യാസവും ഉടലെടുക്കും. ഭൂമി ലാഭം, പുതിയ വീട് എന്നിവയും ഈ സമയത്ത് ലഭിച്ചേക്കാം. ചുരുക്കം ചിലർക്ക് ശത്രുക്കളിൽ നിന്നുള്ള ശല്യം ഉണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിയിലെ സമ്മർദ്ദം കാരണം കൂടുതൽ നേരം തൊഴിൽ ചെയ്യേണ്ട സാഹചര്യം ഉണ്ടാവും. അവനവനോ സന്താനങ്ങൾക്കോ ജീവിത പങ്കാളിക്കോ രോഗാദി ദുരിതമോ ശരീര ശോഷണമോ ഉണ്ടാകും. അവിവാഹിതർക്ക് അപവാദവും ദുഷ്പേരും കാരണം വിവാഹം നടക്കാൻ താമസം നേരിടാം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
പ്രവർത്തന വിജയം, എവിടെയും മാന്യത, പ്രശസ്തി, ശത്രു ഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനമാനങ്ങൾ, കുടുംബം, ഭാര്യ, പുത്ര സുഖം എന്നിവ ലഭിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് തങ്ങൾ പഠിച്ച മേഖലയിൽ വിദേശത് ഉപരി പഠന സാധ്യത തെളിയും. വളരെക്കാലമായി ഉണ്ടായിരുന്ന രോഗം മാറി ആരോഗ്യം വർദ്ധിക്കും. മാനസികമായ സമ്മർദ്ദം മാറി ജീവിതത്തിൽ സന്തോഷിക്കാവുന്ന അവസരങ്ങൾ ലഭിക്കും. അപ്രതീഷിതമായി ബന്ധു ജനങ്ങളിൽ നിന്നോ അന്യ ജനങ്ങളിൽ നിന്നോ സാമ്പത്തികമായും മാനസികമായും പിന്തുണ ലഭിക്കും. അലങ്കാര വസ്തുക്കളോ ആടയാഭരണമോ സമ്മാനമായി ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്കു ദുഃഖം ഉണ്ടാവുന്ന അവസരങ്ങൾ ഉണ്ടാവും. മാനസികമായും ശാരീരികമായും സുഖക്കുറവ് അനുഭവപ്പെടും. അടുത്ത ബന്ധുക്കളിൽ നിന്നും വേണ്ടപെട്ടവരിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാകുകയും ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരികയും ചെയ്യും. ഡോക്ടർ മറ്റു ആതുര സേവനം നടത്തുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും വിദേശയാത്ര, വാസം ഒക്കെ യോഗം ഉണ്ടാവാൻ സാധ്യതയുണ്ട്. സാഹിത്യാദി കലകളിൽ താല്പര്യം വർദ്ധിക്കുകയും, വായനാശീലം കൂടുകയും ചെയ്യും. ചിലർക്ക് ശത്രു ശല്യം, വ്യവഹാര പരാജയം എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജാതകത്തിൽ ബുധൻ ബലവാനായി നിൽക്കുന്നവർക്ക് ബുദ്ധിക്ക് ഉണർവ് ഉണ്ടാകുകയും പുതിയ വിദ്യ അഭ്യസിക്കുകയും ചെയ്യും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. എഴുത്തിൽ കൂടി പ്രശസ്തി ഉണ്ടാകും. വാതസംബന്ധമായും ഹൃദയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കുക. അപകടങ്ങൾ ഉണ്ടായേക്കാം. മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും എന്നാൽ പിതാവിൽ നിന്നുള്ള അനുഭവ ഭാഗ്യം കുറയുന്ന സമയം ആണ്. സ്ത്രീകളിൽ താത്പര്യം വർദ്ധിക്കുകയും അത് വഴി മാനഹാനി ധനനഷ്ടം എന്നിവ സംഭവിക്കുവാൻ ഇടയുണ്ട്. ഭക്ഷ്യവിഷബാധ, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. വിദ്യാർത്ഥികളെ സംബന്ധിച്ച് പഠനത്തിൽ മികച്ച വിജയം ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)