ക്രൂര റാ​ഗിം​ഗിന് ഇന്ന് ഒരു വർഷം, എങ്ങുമെത്താതെ സിദ്ധാർത്ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളേജിലെ എസ്എഫ്ഐയുടെ ​ഗുണ്ടായിസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൂര റാ​ഗിം​ഗിന് ഇന്ന് ഒരു വർഷം, എങ്ങുമെത്താതെ സിദ്ധാർത്ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളേജിലെ എസ്എഫ്ഐയുടെ ​ഗുണ്ടായിസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 03:20 pm IST
FacebookTwitterWhatsAppTelegram

വയനാട്: പൂക്കോട്ട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ ക്രൂരമായ റാ​ഗിം​ഗിനിരയായി മരണപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. കേസന്വേഷണം നീളുമ്പോൾ പ്രതികളായ എസ്എഫ്ഐ ​ഗുണ്ടകളെ സംരക്ഷിക്കാനുള്ള വഴികളാണ് മറുഭാഗത്ത് തുടരുന്നത്. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 18 സീനിയർ വിദ്യാർത്ഥികളാണ് കേസിലെ പ്രതികൾ.

സിദ്ധാർത്ഥന്റെ മരണവിവരം കുടുംബത്തെ അറിയിക്കാൻ വൈകിയത് മുതൽ കേസിലെ ​​ദുരൂഹതകൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയതോടെയാണ് എസ്എഫ്ഐ പ്രവർത്തകരുടെ കുരുക്ക് മുറുകിത്തുടങ്ങിയത്. ആത്മഹത്യയെന്ന് വരുത്തിതീർക്കാനുള്ള പൊലീസിന്റെ ധൃതിപ്പെട്ട നീക്കത്തിൽ അടിമുടി ദുരൂഹതയായിരുന്നു. സിദ്ധാർത്ഥന്റെ ശരീരത്തിൽ നിരവധി പാടുകളും കണ്ടതോടെ കേസിൽ സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ കുടുംബം രം​ഗത്തുവന്നു.

2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അതിക്രൂര റാ​ഗിം​​ഗാണ് സിദ്ധാർത്ഥ് അനുഭവിച്ചത്. ഹോസ്റ്റൽ മുറിക്കുള്ളിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.

കോളേജിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ആംബുലൻസിൽ കിടന്ന കത്ത് കേസിന് നിർണായകമായി. ആ കത്തിലൂടെ പുറത്തുവന്ന വിവരങ്ങളിൽ സിദ്ധാർത്ഥൻ അതിക്രൂര റാ​ഗിം​ഗിന് ഇരയായതായി വ്യക്തമായിരുന്നു.

ഫെബ്രുവരി 16-ാം തീയതി മുതൽ എസ്എഫ്ഐ പ്രവർത്തകർ മുറിയിലും പാറപുറത്തും വച്ച് സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിച്ച് പരസ്യവിചാരണ ചെയ്തു. ബെൽറ്റും മൊബൈൽ ഫോണും ഉപയോ​ഗിച്ച് ശരീരത്തിൽ അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തി.

Tags: SFIdiedragingSIDHARTHAN
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies