ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ തകർപ്പൻ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരം നടന്ന ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ ആർപ്പുവിളിച്ച് ആഘോഷിക്കുമ്പോൾ പാകിസ്താനെ പിന്തുണയ്‌ക്കാനെത്തിയവരുടെ നിരാശ ആർക്കും ഊഹിക്കാവുന്നതാണ്. എന്നാൽ മത്സരത്തിനിടെ പാക് ആരാധകനുണ്ടായ മനംമാറ്റത്തിന്റെ വീഡിയയാണ് ഇതിനിടെ വൈറലാവുന്നത്. പച്ച ജേഴ്സിയണിഞ്ഞെത്തിയ പാക് ആരാധകർക്കിടയിൽ ഒരാൾ പൊടുന്നനെ കളംമാറ്റി ചവിട്ടുന്നതായിരുന്നു കാഴ്ച.
പാകിസ്താൻ തോൽക്കുമെന്നുറപ്പായ ഘട്ടം വന്നപ്പോൾ നൈസായി ജേഴ്സി മാറ്റുന്ന പാക് ആരാധകനെ വീഡിയോയിൽ കാണാം. പച്ച ജേഴ്സിക്ക് പുറത്ത് നീല ജേഴ്സിയണിയുകയായിരുന്നു യുവാവ്. ഇതിന് പിന്നാലെ സമീപമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർ കയ്യടിച്ചു.
Pakistan fan wears India’s jersey over Pakistan’s during CT match in Dubai #indvspak #indiancricketteam #viratkohli #latestnews pic.twitter.com/W6Xu20BWl0
— Sports Today (@SportsTodayofc) February 23, 2025
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക് താരങ്ങൾ 49.4 ഓവറിൽ ഓൾ ഒട്ടായിരുന്നു. കോലിയുടെ സെഞ്ച്വറി കരുത്തിൽ 242 റൺസ് വിജയലക്ഷ്യം ഇന്ത്യ നിസാരമായി മറികടന്നു. 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന്റെ സെമിപ്രതീക്ഷകൾക്കാണ് തിരിച്ചടിയായത്.