സോഷ്യൽമീഡിയ താരങ്ങളായ പാർവതി വിജയും അരുണും വിവാഹമോചിതരായി. ടെലിവിഷൻ സീരിയലുകളിലൂടെയാണ് പാർവതി ശ്രദ്ധേയയായത്. സീരിയൽ വർക്കിനിടെ പാർവതിയും അരുണും പ്രണയത്തിലാവുകയും ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരുടെയും വിവാഹം സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. എന്നാൽ, ഒരു വർഷത്തോളമായി ഇരുവരും അകന്നുകഴിയുന്നുവെന്ന് വെളിപ്പെടുത്തുകയാണ് പാർവതി.
സീരിയൽ നടിയും സോഷ്യൽമീഡിയ താരവുമായ മൃദുലയുടെ സഹോദരി കൂടിയാണ് പാർവതി. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് പാർവതി തുറന്നുപറഞ്ഞത്. താനും ഭർത്താവും വിവാഹമോചിതരായെന്നും ഒരു വർഷത്തോളമായി തങ്ങൾ പിരിഞ്ഞ് താമസിക്കുകയാണെന്നും പാർവതി പറഞ്ഞു.
“ഞാൻ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകളും എന്റെയൊപ്പമുണ്ട്. നിങ്ങൾ പിരിഞ്ഞോയെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പത്ത് മാസത്തോളമായി ഞങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഒരു തീരുമാനമായിട്ട് പറയമെന്ന് കരുതിയതിനാലാണ് ആരോടും പറയാതിരുന്നത്”.
“തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. അത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വീഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോർട്ട് ചെയ്യുന്നവർ പോലും വിമർശിച്ചേക്കാം. കാരണം അങ്ങനെയായിരുന്നു ഞങ്ങളുടെ വിവാഹം. ഇത് സംബന്ധിച്ച് എന്ത് വന്നാലും നേരിടാൻ താൻ തയാറാണെന്നും” പാർവതി പറഞ്ഞു.















