ബോളിവുഡിലെ മുതിർന്ന നടൻ ഗോവിന്ദ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സുനിത അഹൂജയാണ് ഗോവിന്ദയുടെ ഭാര്യ. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഏറെ നാൾ ഇത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു ഇരുവരും. ഗോവിന്ദയുടെ കരിയർ മുൻനിർത്തിയായിരുന്നു തീരുമാനം.സൂം ടിവി റിപ്പോർട്ട് പ്രകാരം ദമ്പതികൾ ഏറെ നാളായി വേർപിരിഞ്ഞാണ് കഴിയുന്നത്. അതേസമയം ഗോവിന്ദയോ സുനിതയോ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് നൗവിന്റെ റിപ്പോർട്ട് പ്രകാരം ഗോവിന്ദയുടെ മറാത്തി നടിയുമായുള്ള പ്രണയമാണ് വിവാഹമോചനത്തിലേക്കുള്ള കാരണമായി പറയപ്പെടുന്നത്. ഗോവിന്ദയുമായി വല്ലപ്പോഴും മാത്രമേ സംസാരിക്കാറുള്ളൂവെന്ന് സുനിത വെളിപ്പെടുത്തിയിരുന്നു. വെറുതെ എനർജി എന്തിന് പാഴാക്കണമെന്നായിരുന്നു അവരുടെ മറുചോദ്യം.
അടുത്ത ജന്മത്തിൽ ഒരിക്കലും ഗോവിന്ദ എന്റെ ഭർത്താവ് ആകരുതെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ടെന്നും സുനിത അഭിമുഖത്തിനിടെ പറഞ്ഞു. 1987 മാർച്ചിലാണ് സുനിതയും ഗോവിന്ദയും വിവാഹിതരായത്. 1988ൽ മകൾ ജനിച്ചതിന് ശേഷമാണ് വിവാഹിതരായ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1997 ൽ ദമ്പതികൾക്ക് ഒരു മകനും പിറന്നു.