ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും കാത്തിരുന്ന ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ഗ്രൂപ്പ് ബിയിൽ ഇരുവരും നേർക്കുനേർ വരുന്ന ആദ്യ മത്സരമായിരുന്നു ഇത്. ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഇരുവർക്കും മൂന്ന് പോയിന്റാണ് നിലവിൽ +2.140 ആണ് പ്രോട്ടീസിന്റെ റൺറേറ്റ്. ഓസ്ട്രേലിയക്ക് +0.475 ഉം
ദക്ഷിണാഫ്രിക്ക അടുത്ത മത്സരം ജയിച്ചാൽ അവർ സെമിയിലേക്ക് മുന്നേറും. ഓസ്ട്രേലിയക്കും ശേഷിക്കുന്ന മത്സരം ജയിച്ചേ മതിയാകൂ. ഇംഗ്ലണ്ടിന് ഇനി രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയെയും അഫ്ഗാനെയും തോൽപ്പിച്ചാൽ അവർക്ക് നാലുപോയിൻ്റാകും. എങ്കിൽ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്താകും. അഫ്ഗാനും ഇനി രണ്ടു മത്സരങ്ങൾ ശേഷിക്കുന്നുണ്ട്. ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് എതിരാളികൾ. അഫ്ഗാനോ ഇംഗ്ലണ്ടോ ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ വീതം ജയിച്ചാൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിൽ ആരെങ്കിലും ഒരാൾ പുറത്താകും.
View this post on Instagram
“>















