സോഷ്യൽ മീഡിയയിൽ വൈറലാകാൻ എന്ത് നെറികേട് കാട്ടാനും ഇന്ന് ആൾക്കാർ തയാറാണ്. പലപ്പോഴും ഇത് മറ്റൊരു തലത്തിലേക്ക് വഴിമാറി പോവുകയും വിമർശനങ്ങൾക്ക് വിധേയമാകാറുമുണ്ട്. വിചിത്രമായ കാര്യങ്ങളാകും ഇത്തരക്കാർ സമൂഹമാദ്ധ്യമ ശ്രദ്ധ നേടാൻ ചെയ്യുന്നത്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആൾക്കാരുടെ വിമർശനത്തിന് പാത്രമാകുന്നത്.
ഒരാൾ ഒരു മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോ. ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് യുവാവിന്റെ വിചിത്രമായ ചെയ്തി. ഒരു രോഹു മത്സ്യത്തെ ഒരു കൈയിൽ പിടിച്ചുകൊണ്ട് മറു കൈകൊണ്ട് മത്സ്യത്തിന്റെ വായിൽ ബിയർ ഒഴിച്ചുനൽകുന്നതാണ് വീഡിയോ. മത്സ്യം ഇത് കുടിക്കുന്നതും കാണാം.
നിരവധിപേർ വീഡിയോ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് അനിമൽസിന് (പെറ്റ) ടാഗ് ചെയ്തു. മൃഗ പീഡനമായി കണക്കാക്കി ഇതിനെതിരെ നടപടിയെടുക്കണമെന്നും’ അധികൃതർ ഇയാളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു. അതേസമയം മദ്യം നൽകുന്നത് മത്സ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ചില വിദഗ്ധർ പറയുന്നു.















