ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഭീകരർ രണ്ടോ മൂന്നോ റൗണ്ട് വെടിവച്ചു. അതേസമയം ആർക്കും പരിക്കുണ്ടായിട്ടില്ല. നുഴഞ്ഞു കയറ്റം രൂക്ഷമായ മേഖലയിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കുകയും ചെയ്തു. കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ ആക്രമണങ്ങൾ തടയാൻ സൈന്യം അതീവ ജാഗ്രതയിലാണ്. മറ്റാെരു സംഭവച്ചിൽ പാകിസ്താൻ നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. പത്താൻകോട്ടിലായിരുന്നു നുഴഞ്ഞു കയറ്റത്തിന് ശ്രമം നടന്നത്.















