പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്ട്ര സ‍ർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂനെയിലെ പീഡനം; വധശിക്ഷയിൽ കുറഞ്ഞതൊന്നും കുറ്റവാളി അർഹിക്കുന്നില്ലെന്ന് മഹാരാഷ്‌ട്ര സ‍ർക്കാർ; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 11:44 am IST
FacebookTwitterWhatsAppTelegram

പൂനെയിലെ പീഡനക്കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ആളൊഴിച്ച ബസിൽ കയറ്റി 26-കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിലിലാണ് അന്വേഷണ സംഘം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൂനെ പൊലീസ് പ്രഖ്യാപിച്ചു. 13 സംഘങ്ങളായി തിരിഞ്ഞാണ് പൂനെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

പ്രതിയെ എത്രയും വേ​ഗം പിടികൂടണമെന്ന് പൂനെ പൊലീസ് കമ്മീഷണർക്ക് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നിർദേശം നൽകി. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് അജിത് പവാർ പ്രതികരിച്ചു. സംഭവത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിതി​ഗതികൾ അന്വേഷിച്ചതായും പൊലീസിന് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അജിത് പവാർ കൂട്ടിച്ചേർത്തു.

ആളില്ലാതെ കിടക്കുകയായിരുന്ന സർക്കാർ ബസിനുള്ളിൽ വച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പൂനെയിലെ സ്വർ​ഗേറ്റ് ഡിപ്പോയിൽ കിടന്നിരുന്ന ബസിലായിരുന്നു അതിക്രമം നടന്നത്. 36-കാരനായ ദത്താത്രേയ രാംദാസ് ​ഗഡേ ആണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ 5.45ഓടെ ഫൽത്താനിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പ്രതി സമീപിച്ചത്. യുവതി നിൽക്കുന്നത് തെറ്റായ പ്ലാറ്റ്ഫോമിലാണെന്നും ഫൽത്താനിലേക്കുള്ള ബസ് വരുന്നത് മറ്റൊരു പ്ലാറ്റ്ഫോമിലാണെന്നും പ്രതി പറഞ്ഞു. അവിടേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഒപ്പം കൂട്ടുകയും ചെയ്തു. ”സഹോദരീ” എന്നാണ് പ്രതി അഭിസംബോധന ചെയ്തിരുന്നതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിജനമായ ഭാ​ഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റിയ പ്രതി വാഹനത്തിന് അകത്തിട്ട് പീഡിപ്പിച്ചെന്നാണ് മൊഴി. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.

മറ്റൊരു ക്രിമിനൽ കേസിലെ പ്രതിയായ ​ദത്താത്രേയ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് യുവതിയെ ആക്രമിച്ചത്. സ്വർ​ഗേറ്റ്, ഷിക്രപൂർ, ഷിരൂർ തുടങ്ങി നിരവധി ഇടങ്ങളിൽ പ്രതിക്കെതിരെ കേസുകൾ നിലനിൽക്കുന്നതായും പൊലീസ് അറിയിച്ചു.

Tags: MAHARASHTRAAjit PawarPune Bus Rape CasePune Rape Case
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies