രഞ്ജിയിൽ മൂന്നാം കിരീടം ചൂടി വിദർഭ; സമനിലയ്ക്ക് കൈകൊടുത്ത് കേരളം, അഭിമാനത്തോടെ മടക്കം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രഞ്ജിയിൽ മൂന്നാം കിരീടം ചൂടി വിദർഭ; സമനിലയ്‌ക്ക് കൈകൊടുത്ത് കേരളം, അഭിമാനത്തോടെ മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 03:34 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: കേരളത്തെ പരാജയപ്പെടുത്തി 2024-25 രഞ്ജി ട്രോഫി സീസണിലെ ചാമ്പ്യന്മാരായി വിദർഭ. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദർഭ മൂന്നാം തവണയും രഞ്ജി കിരീടം നേടിയത്. ടീം ആദ്യ ഇന്നിംഗ്‌സിൽ 379 ഉം രണ്ടാം ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 375 റൺസും നേടി. രണ്ടിന്നിഗ്‌സിലും കരുൺ നായരുടെ പ്രകടനമാണ് കേരളത്തിന്റെ വിജയപ്രതീക്ഷകളെ തട്ടിയകറ്റിയത്.

രണ്ടാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 375 റൺസ് ആണ് രണ്ട് ദിനം ബാറ്റ് ചെയ്ത് വിദർഭ കണ്ടെത്തിയത്. ലീഡ് 400ന് മുകളിലെത്തി. ഇതോടെ കേരളം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയിട്ടും കാര്യമില്ലെന്ന് ഉറപ്പായതോടെ ക്യാപ്റ്റൻ സച്ചിൻ ബേബി സമനിലയ്‌ക്ക് കൈകൊടുക്കുകയായിരുന്നു. വിദർഭയുടെ രണ്ട് ഇന്നിങ്സിലും അവരുടെ ഓപ്പണർമാരെ കേരളം തുടക്കത്തിൽ തന്നെ മടക്കി പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ കരുണും ഡാനിഷും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി വിദർഭയുടെ നില ഭദ്രമാക്കി. രണ്ടാമിന്നിംഗ്‌സിൽ സെഞ്ച്വറിയും കടന്ന് ക്രീസിൽ നിലയുറപ്പിച്ച കരുൺ നായർ 295 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 135 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി. കേരളത്തിനായി ആദിത്യ സർവാതെ 4 വിക്കറ്റുകൾ നേടി.

കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത രഞ്ജി സീസൺ ആണ് അവസാനിക്കുന്നത്. നോക്കൗട്ടിലേക്ക് യോഗ്യതനേടിയതിനു പിന്നാലെ ക്വാർട്ടറിൽ ഗുജറാത്തിനെതിരെ പൊരുതി നേടിയ ഒരുറൺസ് ലീഡിന്റെ ബലത്തിലാണ് സെമിയിലെത്തുന്നത്. സെമിയിൽ സൽമാന്റെ ഹെൽമറ്റ് ഒരു ചരിത്രത്തിന്റെ ഭാഗമായപ്പോൾ രണ്ട് റൺസ് ലീഡിന്റെ ബലത്തിൽ ഫൈനലിലേക്കെത്തി. കലാശപ്പോരിൽ കരുത്തരായ വിദർഭയ്‌ക്ക്മുന്നിൽ വീരോചിതമായ പോരാട്ടം കാഴ്‌ചവെച്ചാണ് കേരളം തോൽവി വഴങ്ങുന്നത്.

Tags: Ranji TrophykeralachampionsVidarbha
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies