ഋഷഭ് പന്ത് ലോറസ് പുരസ്‌കാര സാധ്യതാ പട്ടികയിൽ; നോമിനേഷൻ 'വേൾഡ് കംബാക്ക് ഓഫ് ദി ഇയർ' വിഭാഗത്തിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്ത് ലോറസ് പുരസ്‌കാര സാധ്യതാ പട്ടികയിൽ; നോമിനേഷൻ ‘വേൾഡ് കംബാക്ക് ഓഫ് ദി ഇയർ’ വിഭാഗത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

ലോറസ് പുരസ്‌കാര സാധ്യതാ പട്ടികയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും. വേൾഡ് കംബാക്ക് ഓഫ് ദി ഇയർ വിഭാഗത്തിലാണ് താരത്തെ നാമനിർദേശം ചെയ്തിരിക്കുന്നത്. കായിക മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരമാണ് ലോറസ്. സച്ചിൻ തെണ്ടുൽക്കറാണ് ലോറസ് പുരസ്‌കാരം ലഭിച്ചിട്ടുള്ള ഏക ഇന്ത്യൻ ക്രിക്കറ്റ് താരം. കാറപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ഒരിടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവന്നിരുന്നു.

ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കുകളുമായി പൊരുതി പാരിസ് ഒളിമ്പിക്സിൽ സ്വർണം നേടിയ ജിംനാസ്റ്റിക് താരം റെബേക്ക ആൻഡ്രേഡും ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. സ്കീ റേസർ ലാറ ഗട്ട്-ബെഹ്‌റാമി, നീന്തൽ താരം അരിയാർനെ ടിറ്റ്മുഷാവെ എന്നിവരെയും ഈ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. വിജയികളെ 2025 ഏപ്രിൽ 21-ന് പ്രഖ്യാപിക്കും.

2022 ഡിസംബറിൽ ഒരു കാർ അപകടത്തിൽപ്പെട്ട് മാരകമായി പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം ഋഷഭ് പന്ത് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 629 ദിവസങ്ങൾക്ക് ശേഷം 2024 ലെ ഐപിഎൽ പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തി. 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ താരം ഇന്ത്യ-പാക് മത്സരത്തിൽ നേടിയ 42 റൺസ് ടീമിന്റെ വിജയത്തിൽ നിർണായകമായി. ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെസ്റ്റിലേക്കും തിരിച്ചുവന്നു.

Tags: Rishabh Pantnominationwicketkeeper-batter
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies