കൊച്ചി: സഹോദരിയെ പീഡിപ്പിച്ച് 9-ാം ക്ലാസുകാരൻ. കൊച്ചി പാലാരിവട്ടത്താണ് 12 വയസുകാരി പീഡനത്തിന് ഇരയായത്. സഹോദരനായ ഒൻപതാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
9-ാം ക്ലാസുകാരനായ സഹോദരൻ ലഹരിക്ക് അടിമയാണെന്നും ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി സുഹൃത്തിനോട് പറയുകയായിരുന്നു. ഇത് പിന്നീട് സ്കൂൾ അധികൃതർ അറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്.
പീഡിപ്പിക്കപ്പെട്ട കാര്യം വീട്ടിൽ പറയാൻ ഭയമായതിനാൽ കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. പിന്നീട് സ്വകാര്യഭാഗങ്ങളിൽ അടക്കം വേദന വന്നതോടെയാണ് പീഡനവിവരം പെൺകുട്ടി സഹപാഠിയോട് പറഞ്ഞത്. വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കൗൺസിലിംഗ് നൽകുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു.















