ഇളയമകന്റെ മരണം ഉമ്മ ഷെമിയെ അറിയിച്ചു; പൊലീസിന്റെ നിർദേശപ്രകാരം വിവരമറിയിച്ചത് ഡോക്ടർമാർ; അഫാൻ പൊലീസ് കസ്റ്റഡിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇളയമകന്റെ മരണം ഉമ്മ ഷെമിയെ അറിയിച്ചു; പൊലീസിന്റെ നിർദേശപ്രകാരം വിവരമറിയിച്ചത് ഡോക്ടർമാർ; അഫാൻ പൊലീസ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 05:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. ഉമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസാണ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയത്.

11 മണിയോടെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്ന് പാങ്ങോട് സ്റ്റേഷനിൽ എത്തിച്ച പ്രതി അഫാനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന മൊഴിയിൽ അഫാൻ ഉറച്ചു നിൽക്കുകയാണ്. സൽമാ ബീവിയെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ചോദ്യം ചെയ്യലിൽ അഫാൻ പൊലീസിനോട് വിവരിച്ചു. പ്രതിയെ അടുത്തദിവസം സൽമാൻ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും.

മറ്റു നാല് കൊലപാതകങ്ങളിലും അഫാന്റെ അറസ്റ്റ് വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ഇവിടങ്ങളിലെത്തിച്ച് തെളിവെടുക്കാനാണ് പൊലീസ് തീരുമാനം.

അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഉമ്മ ഷെമിയെ ഇളയ മകൻ അഹ്സാന്റെ മരണവിവരം അറിയിച്ചു. ഭർത്താവ് അബ്ദുൽ റഹീമിന്റെ സാന്നിധ്യത്തിൽ പൊലീസിന്റെ നിർദ്ദേശപ്രകാരം ഡോക്ടർമാരാണ് ഇക്കാര്യം ഷെമിയെ അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് മരിച്ചുവെന്നാണ് ഷെമിയോട് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

ബോധം വന്നപ്പോൾ മുതൽ ഷെമി തന്റെ മക്കൾ രണ്ടുപേരെ കുറിച്ചും ചോദിച്ചിരുന്നു. ഷെമിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തിയതോടെയാണ് മകന്റെ മരണവിവരം അറിയിച്ചത്. മക്കൾ രണ്ടുപേരും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണെന്ന് നേരത്തെ ഷെമിയോട് പറഞ്ഞിരുന്നു. വീണ്ടും മകനെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് പൊലീസിന്റെ നിർദേശപ്രകാരം മരണവാർത്ത അറിയിച്ചത്. അതേസമയം തന്നെ മകൻ ഉപദ്രവിച്ചിട്ടില്ലെന്നും കട്ടിലിൽ നിന്ന് വീണ് തലയ്‌ക്ക് പരിക്കേറ്റതാണെന്നുമുള്ള മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഉമ്മ ഷെമി.

Tags: AFFANVENJARAMOODU MASS MURDER
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies