ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റനർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് സ്പിന്നറുമായി കളിക്കുന്ന ഇന്ത്യയെ കരുതലോടെയാണ് കിവി ബാറ്റർമാർ നേരിടുന്നത്. അതേസമയം വരുൺ ചക്രവർത്തിയെ പവർ പ്ലേയിൽ തന്നെ പന്തേൽപ്പിച്ച തീരുമാനം ശരിയെന്ന് യംഗിന്റെ വിക്കറ്റ് തെളിയിച്ചു. 23 പന്തിൽ 15 റൺസുമായ താരം എൽബിയിൽ കുരുങ്ങി കൂടാരം കയറി.
അതേസമയം രണ്ടുവട്ടം ലൈഫ് കിട്ടിയ രചിൻ രവീന്ദ്ര ആക്രമണ ബാറ്റിംഗാണ് കാഴ്ചവയ്‌ക്കുന്നത്. സ്വന്തം ഏറിൽ ഷമിയും വരുൺ ചക്രവർത്തിയുടെ പന്തിൽ ശ്രേയസ് അയ്യറുമാണ് രചിന് ജീവൻ നൽകിയത്. ഡീപ് മിഡ് വിക്കറ്റിൽ ഉയർന്ന പന്താണ് താരം നിലത്തിട്ടത്. അതേസമയം രചിന്റെ ഷോട്ടിൽ ഷമിയുടെ ഇടം കൈ പൊട്ടി ചോരയൊലിച്ചു. പിന്നീട് മെഡിക്കൽ ടീം എത്തി ബാൻഡേജ് ചെയ്യുകയായിരുന്നു. വീണ്ടും താരം പന്തെറിയുകയും ചെയ്തു. അതേസമയം മിഡ് വിക്കറ്റിൽ 21 മീറ്റർ ഓടിയെങ്കിലും ശ്രേയസിന് പന്ത് കൈപിടിയിലാെതുക്കാനായില്ല. ഒപത് ഓവർ പൂർത്തിയാകുമ്പോൾ 65/1 എന്ന നിലയിലാണ് കിവീസ്( ഈ വാർത്ത നൽകും വരെ)