ചാമ്പ്യൻസ്ട്രോഫിയിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. സ്വതസിദ്ധ ശൈലിയിൽ ആക്രമണം അഴിച്ചുവിട്ട രോഹിത്തിന് മുന്നിൽ കിവീസ് ബൗളർമാർ മുട്ടിടിക്കുന്നതാണ് കണ്ടത്. 41 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ഹിറ്റ്മാൻ ഒരുവശത്ത് അടിച്ചു തകർത്തപ്പോൾ ഗിൽ കരുതലോടെയാണ് മുന്നേറിയത്.
രോഹിത് ഇതുവരെ ഏഴ് ഫോറും മൂന്ന് സിക്സുമാണ് പറത്തിയത്. 7.2 ഓവറിൽ ഇന്ത്യ 50 റൺസ് പൂർത്തിയാക്കി. പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 64 റൺസും.17 ഓവറിൽ നൂറ് പിന്നിട്ട ഇന്ത്യക്ക് ഇനി 152 റൺസാണ് മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിന് വേണ്ടത്. (ഈ വാർത്ത നൽകും വരെ) 60 പന്തിൽ 68 റൺസുമായി രോഹിത്തും 42 പന്തിൽ 27 റൺസോടെ ഗില്ലുമാണ് ക്രീസിൽ.