ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിംഗിൽ ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ കരുതലോടെ മുന്നോട്ട് നയിച്ച് ശ്രേയസ് അയ്യരും അക്സർ പട്ടേലും. എന്നാൽ ഡ്രിങ്ക്സിന് പിന്നാലെ 48 റൺസെടുത്ത ശ്രേയസ് പുറത്തായത് തിരിച്ചടിയായി. മിച്ചൽ സാൻ്റനറുടെ പന്തിൽ രചിൻ ക്യാച്ചെടുത്താണ് ശ്രേയസ് പുറത്തായത്. 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38 ഓവറില്‍ നാലിന് 183 എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 എന്ന നിലയിലായിരുന്നു ഇന്ത്യ ന്യൂസിലൻഡ് സ്പിന്നർമാർക്ക് മുന്നിൽ അല്പമൊന്ന് പതറി. 17 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.
ശുഭ്മാന്‍ ഗില്‍ (31), വിരാട് കോലി (1), രോഹിത് ശര്‍മ (76) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഗ്ലെൻ ഫിലിപ്സിന്റെ അത്യുഗ്രൻ ക്യാച്ചിലാണ് ഗിൽ ഔട്ടായത്. കോലി വന്നപാടെ ബ്രേസ്വെലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. രചിൻ രവീന്ദ്രയ്‌ക്കെതിരെ വമ്പനടിക്ക് ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. ലാഥം സ്റ്റമ്പ് ചെയ്യുകയായിരുന്നു. അക്സറും ശ്രേയസും ചേർന്ന് ഇതുവരെ 61 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 22 റൺസുമായി അകസറും റണ്ണൊന്നുമെടുക്കാതെ രാഹുലുമാണ് ക്രീസിൽ. അതേസമയം ഫീൾഡിൽ ഇന്ത്യയെ പോലും കിവീസും ക്യാച്ചുകൾ നിലത്തിടാൻ മത്സരിച്ചു.( വാർത്ത നൽകുന്നത് വരെയുള്ള ഡീറ്റൈൽസാണ് ഉൾപ്പെടുത്തിയത്)















