കെസിഎ പ്രസിഡൻ്റ്സ് കപ്പ്, ടൈഗേഴ്സിനും ഈഗിൾസിനും വിജയം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെസിഎ പ്രസിഡൻ്റ്സ് കപ്പ്, ടൈഗേഴ്സിനും ഈഗിൾസിനും വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 09:23 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. കരുത്തരായ റോയൽസിനെ 44 റൺസിനാണ് ടൈഗേഴ്സ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പാന്തേഴ്സിനെ നാല് റൺസിന് തോല്പിച്ച് ഈഗിൾസും ടൂർണ്ണമെൻ്റിലെ രണ്ടാം വിജയം കുറിച്ചു.

ബാറ്റർമാർ കരുത്ത് കാട്ടിയ മത്സരത്തിൽ പാന്തേഴ്സിനെതിരെ ഈഗിൾസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. പതിവ് പോലെ കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ വിഷ്ണുരാജിന്റെ പ്രകടനം ഈഗിൾസിന് വേഗതയാർന്ന തുടക്കം നല്കി. വിഷ്ണുരാജ് 26 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 40 റൺസെടുത്തു. മധ്യനിരയിൽ മൊഹമ്മദ് കൈഫിന്റെയും അക്ഷയ് മനോഹറിന്റെയും പ്രകടനവും ഈഗിൾസിന് മുതൽക്കൂട്ടായി.

മൊഹമ്മദ് കൈഫ് 30 പന്തുകളിൽ നിന്ന് 61 റൺസും അക്ഷയ് മനോഹർ 12 പന്തുകളിൽ നിന്ന് 34 റൺസും നേടി. പാന്തേഴ്സിന് വേണ്ടി ഗോകുൽ ഗോപിനാഥ് രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് തകർത്തടിച്ച വത്സൽ ഗോവിന്ദ് മികച്ച തുടക്കം നല്കി. 52 പന്തുകളിൽ ആറ് ഫോറും നാല് സിക്സും അടക്കം വത്സൽ ഗോവിന്ദ് 80 റൺസ് നേടി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മധ്യനിരയിൽ ഒറ്റയ്‌ക്ക് പൊരുതിയ ക്യാപ്റ്റൻ അബ്ദുൾ ബാസിദിന്റെ പ്രകടനവും ശ്രദ്ധേയമായി.

29 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സും അടക്കം 62 റൺസെടുത്ത അബ്ദുൾബാസിദ് പാന്തേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ ലക്ഷ്യത്തിന് നാല് റൺസ് അകലെ പാന്തേഴ്സ് പൊരുതി വീണു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് മാത്രമാണ് പാന്തേഴ്സിന് എടുക്കാനായത്. ഈഗിൾസിന് വേണ്ടി വിജയ് വിശ്വനാഥും ജോസ് പെരയിലും മൂന്ന് വിക്കറ്റ് വീതവും ഷൈൻ ജോൺ ജേക്കബ് രണ്ട് വിക്കറ്റും വീഴ്‌ത്തി.

രണ്ടാം മല്സരത്തിൽ ബാറ്റിങ് – ബൗളിങ് നിരകൾ ഒരു പോലെ ഫോമിലേക്ക് ഉയർന്നപ്പോൾ 44 റൺസിനായിരുന്നു ടൈഗേഴ്സിന്റെ വിജയം. 39 പന്തുകളിൽ 63 റൺസെടുത്ത രോഹൻ നായരാണ് ഗൈഗേഴ്സിന്റെ ടോപ് സ്കോറർ. അജ്നാസ് 12 പന്തുകളിൽ 28ഉം പ്രീതിഷ് പവൻ 25 പന്തുകളിൽ 36ഉം റൺസെടുത്തു. ഏഴ് പന്തുകളിൽ 17 റൺസെടുത്ത അൻഫലും അവസാന ഓവറുകളിൽ അതിവേഗത്തിൽ സ്കോറുയർത്തി. റോയൽസിന് വേണ്ടി ക്യാപ്റ്റൻ അഖിൽ സ്കറിയ മൂന്ന് വിക്കറ്റും ജോബിൻ ജോബി രണ്ട് വിക്കറ്റും വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് മുൻ നിര ബാറ്റർമാർ പാടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. 29 റൺസെടുത്ത അഖിൽ സ്കറിയയും 21 റൺസെടുത്ത അക്ഷയും 22 റൺസെടുത്ത ജെറിൻ പി എസും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 19.4 ഓവറിൽ 147 റൺസിന് റോയൽസ് ഓൾ ഔട്ടായി. ടൈഗേഴ്സിന് വേണ്ടി അഭിറാമും അൻഫലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Tags: UPKCApresidents
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies