പത്തനംതിട്ട: പത്തനംതിട്ട കൂട്ടപീഡനക്കേസിലെ പ്രതിയുടെ അമ്മയെ പറ്റിച്ച പ്രതി അറസ്റ്റിൽ . പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. പോക്സോ പ്രതിയുടെ അമ്മയിൽ നിന്ന് തട്ടിപ്പുകാരൻ 8.65 ലക്ഷം രൂപ ആണ് കൈപ്പറ്റിയത്.
കേസിൽ നിന്നും രക്ഷിക്കാൻ പോലീസിന് കൊടുക്കാൻ എന്ന പേരിൽ പത്തനംതിട്ട സ്റ്റേഷന് സമീപം വെച്ച് രണ്ടുതവണ പണം വാങ്ങിയതായി റിപോർട്ടുണ്ട്. തെളിവെടുപ്പ് ഒഴിവാക്കാൻ എന്ന പേരിലാണ് പോലീസ് സ്റ്റേഷന് സമീപം വച്ചു പണം വാങ്ങിയത്. അഞ്ചുതവണയായിട്ടാണ് പണം തട്ടിയത്.
ചെന്നീർക്കര തോട്ടുപുറം സ്വദേശി ജോമോനെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. പ്രതിയെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയിരുന്നു.















