ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മുസോറിയിലാണ് വിവാഹ ചടങ്ങുകൾ നാക്കുന്നത്.
വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ധോണിയും കുടുംബവും മാർച്ച് 11 ന് ഡെറാഡൂണിലേക്ക് പോയിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിന്റെ ഭാഗമായിരുന്ന പന്ത് തിങ്കളാഴ്ച രാവിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തി. പന്തുമായും കുടുംബവുമായും വിവാഹത്തിലെ പ്രധാന അതിഥികളിലൊരാളുമായും ധോണിക്ക് അടുത്ത ബന്ധമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ധോണി തന്റെ മുൻ സഹതാരം സുരേഷ് റെയ്‌നയ്‌ക്കും പന്തിനുമൊപ്പം നൃത്തം ചെയ്യുന്നത് കാണാം.വരും ദിവസങ്ങളിൽ വിരാട് കോലിയും രോഹിത് ശർമ്മയും വിവാഹത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
— Telugu Dhoni fans official 🤫 (@dhonsim140024) March 12, 2025
അതേസമയം 2025 ലെ ഐപിഎൽ സീസണിൽ ധോണി വീണ്ടും ചെന്നൈ സൂപ്പർ കിംഗ്‌സിനായി കളത്തിലിറങ്ങും. പന്തിന്റെ സഹോദരിയുടെ വിവാഹത്തിന് പോകുന്നതിന് മുമ്പ് സിഎസ്‌കെയുടെ പരിശീലന ക്യാമ്പിൽ താരം പങ്കെടുത്തിരുന്നു. ധോണിയുടെ 18-ാമത്തെ ഐപിഎൽ സീസണാണിത്. അതേസമയം ഋഷഭ് ഇത്തവണ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്ന പുതിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കാണ് എത്തുന്നത്. 2025 ലെ മെഗാ ലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നു താരം.