ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 ക്കിടെ കൈവിരലിന് പരിക്ക് പറ്റി വിശ്രമത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനെ ടീമിലേക്കുള്ള മടങ്ങിവരവിൽ അവ്യക്തത. 2025 ഐപിഎൽ സീസൺ ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെ താരം ഇതുവരെയും രാജസ്ഥാൻ ക്യാംപിലെത്തിയിട്ടില്ലെന്നതാണ് ആശങ്കകൾക്ക് വഴിവെക്കുന്നത്. കൈവിരലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായതിനാൽ താരത്തിന് കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ ടീമിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നിരുന്നു.
സാംസണിനെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുമ്പോൾ താരത്തെക്കുറിച്ചുള്ള മറ്റുചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഞ്ജു ബാറ്റിംഗ് ഫിറ്റ്നസ് ടെസ്റ്റ് പാസായെങ്കിലും വിക്കറ്റ് കീപ്പിംഗിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രാജസ്‌ഥാൻ ധ്രുവ് ജുറേലിനെ കീപ്പിങ്ങിനായി പരിഗണിച്ചേക്കും.
ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഞ്ജുവിന് ഐപിഎഎല്ലിൽ രാജസ്ഥാനുവേണ്ടി നില മെച്ചപ്പെടുത്തിയെ മതിയാകു. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പാണ് രാജസ്ഥാൻ സാംസണെ 18 കോടി രൂപയ്‌ക്ക് നിലനിർത്തിയത്. പരിശീലന ക്യാമ്പിലെ താരത്തിന്റെ അസാന്നിധ്യം സീസണിലെ ആദ്യ മത്സരത്തിൽ സാംസൺ ഉണ്ടാകുമോ എന്ന ചർച്ചയ്‌ക്കിടയാക്കിയിട്ടുണ്ട്. മാർച്ച് 23 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.















