മുതിർന്ന സൈനിക കേണലിനെയും മകനെയും നടുറോഡിലിട്ട് തല്ലിച്ചതച്ച് പഞ്ചാബ് പൊലീസ്. കേണൽ പുഷ്പീന്ദർ സിംഗിനും മകൻ അങ്കത് സിംഗിനുമാണ് ഗുരുതരമായി പരിക്കേറ്റത്. കേണൽ ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ദിവസങ്ങൾക്ക് മുൻപ് പാട്യാല രാജേന്ദ്ര ഹോസ്പിറ്റൽ ധാബയ്‌ക്ക് സമീപമായിരുന്നു ആക്രമണം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. സിവിൽ ഡ്രെസിലെത്തിയ ഇൻസ്പെക്ടർമാരായ മൂന്നുപേരാണ് ഇവരെ ആക്രമിച്ചത്. ബേസ്ബോൾ ബാറ്റിനും മൂർച്ചയേറിയ ആയുധം കൊണ്ടുമായിരുന്നു ആക്രമണം. മുഖത്തും ശരീരത്തിലും നിരവധി തവണ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കാണാമായിരുന്നു. കേണലിന്റെ കൈയൊടിയുകയും മകന്റെ മുഖത്തും തലയ്‌ക്കും പരിക്കേൽക്കുകയായിരുന്നു. പാെലീസുകാരുടെ വാഹനം പാർക്ക് ചെയ്യാൻ കേണിലിന്റെ കാർ മാറ്റണമെന്നാവശ്യപ്പെട്ട് അസഭ്യം പറഞ്ഞതോടെയാണ് തർക്കങ്ങൾക്ക് തുടക്കം.
അസഭ്യവർഷം സൈനികൻ ചോദ്യം ചെയ്തതോടെ മദ്യലഹരിയിലായിരുന്ന പൊലീസുകാർ കേണലിനെ മർദിക്കുകയായിരുന്നു. തടയാനെത്തിയ മകനെയും മർദ്ദിച്ച് അവശനാക്കി. ബോധരഹിതരായിട്ടും ഇവരെ വീണ്ടും മർദ്ദിച്ചു. ഏകദേശം 45 മിനിട്ടോളം മർദ്ദനം തുടർന്നുവെന്ന് കേണലിന്റെ ഭാര്യ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ തയാറായില്ല. പിന്നീട് പല തവണ അഭ്യർത്ഥിച്ച ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും അവർ പറഞ്ഞു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ കേണലിനെ ആശുപത്രിയിൽ സന്ദർശിച്ചു.
Disgraceful behavior by @PunjabPoliceInd!
A serving Army Colonel was brutally assaulted by Patiala Police officers, yet no proper action has been taken despite CCTV evidence. pic.twitter.com/UIsuXAgm5a— Balbir Singh Sidhu (@BalbirSinghMLA) March 17, 2025















