മനോഹരമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ അൺബോക്സിംഗ് ഇവന്റിനിടെ വീൽ ചെയറിലെത്തിയ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് സൂപ്പർ താരം വിരാട് കോലി. ഇതിന്റെ ഹൃദ്യമായൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. കർണാടകയുടെ വീൽ ചെയർ ക്രിക്കറ്റ് ടീം അംഗങ്ങളാണ് ചടങ്ങിനെത്തിയത്. ഇവർക്കൊപ്പം ചിത്രമെടുക്കാനും ഓട്ടോഗ്രാഫ് നൽകാനും ഇന്ത്യൻ താരം സമയം ചെലവഴിച്ചു. ഓരോരുത്തർക്കും ഹസ്തദാനം നൽകിയാണ് താരം സന്തോഷം പ്രകടിപ്പിച്ചത്.
അതേസമയം പരിപാടിക്ക് ചിന്നസ്വാമിയിൽ ആരാധകരുടെ ഒഴുക്കായിരുന്നു. 18-ാം സീസണിൽ കിരീടമുയർത്തുമെന്നാണ് ടീമിന്റെ പ്രഖ്യാപനം. രജത് പാട്ടിദാറിനെയാണ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. കൂടാതെ ജോഷ് ഹേസിൽവുഡ്, ഭുവനേശ്വർ കുമാർ എന്നീ മുൻ താരങ്ങളെയും ടീമിൽ എത്തിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിൽ ആർ.സി.ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്.
Virat Kohli gave autographs and clicked selfies with the Karnataka Wheelchair Cricket Team at #RCBUnbox. 🥰pic.twitter.com/W33AnTGzQ6
— Prathamesh Avachare (@onlyprathamesh) March 17, 2025