നാസയുടെ റോക്കറ്റിനേക്കാൾ വേ​ഗം കുതിച്ച് മുട്ടവില; വമ്പൻ രാജ്യമായിട്ടും മുട്ട കിട്ടാക്കനി!! വാതിലുകൾ തോറും മുട്ടി അമേരിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നാസയുടെ റോക്കറ്റിനേക്കാൾ വേ​ഗം കുതിച്ച് മുട്ടവില; വമ്പൻ രാജ്യമായിട്ടും മുട്ട കിട്ടാക്കനി!! വാതിലുകൾ തോറും മുട്ടി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 10:32 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ രണ്ട് മാസമായി അമേരിക്കയിൽ മുട്ട ക്ഷാമം അതിരൂക്ഷമായ നിലയിലാണ്. നാസ വിടുന്ന റോക്കറ്റിനേക്കാൾ സ്പീഡിൽ മുട്ടവില ഉയരുമ്പോൾ പിടിച്ചുനിർത്താൻ പാടുപെടുന്ന അമേരിക്ക സൗഹൃദരാജ്യങ്ങളുടെ വാതിലുകൾ മുട്ടാനും തുടങ്ങി. ഫിൻലാൻഡിനും ഡെന്മാർക്കിനും ശേഷം ഏറ്റവുമൊടുവിൽ ലിത്വാനിയയെ സമീപിച്ചിരിക്കുകയാണ് US എന്നാണ് റിപ്പോർട്ട്.

ഡാനിഷ് മാ​ഗസീൻ അ​ഗ്രിവാച്ച് പറയുന്നതുപ്രകാരം, അമേരിക്ക നേരത്തെ ഫിൻലാൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളെ സമീപിച്ചിരുന്നു. മുട്ട തരാൻ ഒരുക്കമല്ലെന്ന് ഇക്കൂട്ടത്തിൽ ഫിൻലാൻഡ് മറുപടി നൽകിയത് വലിയ വിവാദവുമായി. ഈ സാഹചര്യത്തിലാണ് മുട്ട കയറ്റുമതിക്ക് താത്പര്യം പ്രകടിപ്പിച്ച് ലിത്വാനിയ എന്ന കൊച്ചു യൂറോപ്യൻ രാജ്യം എത്തിയത്. ലിത്വാനിയൻ പോൾട്രി അസോസിയേഷൻ തലവനായ ഹൈറ്റിസ് കൗസോനസ് പറയുന്നത് പ്രകാരം വാഴ്സോയിലുള്ള യുഎസ് എംബസി മുട്ട കയറ്റുമതി സംബന്ധിച്ച ചർച്ചകൾ ലിത്വാനിയൻ കമ്പനികളുമായി നടത്തി. അമേരിക്ക ചോദിച്ച കാര്യങ്ങൾക്കുള്ള വിശദാംശങ്ങൾ ലിത്വാനിയ നൽകിക്കഴിഞ്ഞു, ഇതുവരെയും അമേരിക്ക മറുപടി നൽകിയിട്ടില്ലെന്നും ഹൈറ്റിസ് കൗസോനസ് പറഞ്ഞു.

യുഎസിൽ പാവപ്പെട്ടവന്റെ ബ്രേക്ക്ഫാസ്റ്റായിരുന്നു മുട്ട. എന്നാലിന്ന് മുട്ടകൊണ്ടുള്ള വിഭവം അമേരിക്കയിൽ ലക്ഷ്വറിയാണെന്നതാണ് അവസ്ഥ. ഏതാണ്ട് രണ്ടുവർഷം മുൻപ് രാജ്യത്ത് പിടിപെട്ട പക്ഷിപ്പനിയാണ് ഇന്ന് അമേരിക്ക നേരിടുന്ന മുട്ടക്ഷാമത്തിലേക്ക് എത്തിച്ചത്. ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കിയതോടെ രാജ്യത്ത് കോഴിമുട്ട കിട്ടാക്കനിയാവുകയായിരുന്നു. അതിർത്തികളിൽ സ്വർണക്കടത്തും ലഹരിക്കടത്തും നടക്കുന്നതുപോലെ മുട്ടക്കടത്ത് പോലും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പിടികൂടാൻ തുടങ്ങി.

മുട്ട ചോദിച്ച് പല രാജ്യങ്ങളെയും സമീപിച്ച യുഎസ് നിലവിൽ ലിത്വാനിയ എന്ന കൊച്ചുരാജ്യത്തെ കൂടി സമീപിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതോടെ റെഡ്ഡിറ്റിൽ യുഎസിനെ ട്രോളി നിരവധി കമന്റുകളും ഉയരുന്നുണ്ട്. ഇത്രവലിയ ഭീമന്മാരായിട്ടും മുട്ടക്ഷാമം സ്വയം പരിഹരിക്കാൻ അമേരിക്കയ്‌ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. “വമ്പൻ രാജ്യമാണ്, പക്ഷെ താങ്ങാവുന്ന വിലയിൽ കോഴിമുട്ട കിട്ടാനില്ല”- എന്നാണ് റെഡ്ഡിറ്റിൽ ഒരാൾ കമന്റ് ചെയ്തത്.

Tags: USeggchickenUS Egg Shortage
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies