"കഷ്ടമാണ്!!" വീണിടത്ത് ഉരുണ്ട് വീണാ ജോർജ്; അപ്പോയിൻമെന്റിന് അപേക്ഷിച്ചത് എപ്പോഴെന്നതിൽ മറുപടിയില്ല, മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കഷ്ടമാണ്!!” വീണിടത്ത് ഉരുണ്ട് വീണാ ജോർജ്; അപ്പോയിൻമെന്റിന് അപേക്ഷിച്ചത് എപ്പോഴെന്നതിൽ മറുപടിയില്ല, മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 11:35 am IST
Facebook
Twitter
WhatsAppTelegram

“ഇത് വളരെ കഷ്ടമാണ്…..” മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണം ഇതായിരുന്നു.

കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നദ്ദയെ സന്ദർശിക്കാൻ ഡൽഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞുകൊണ്ട് യാത്രതിരിച്ച വീണാ ജോർജിനോട് അപ്പോയിന്റ്മെന്റ് എടുത്തത് എപ്പോഴാണെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചതായിരുന്നു മന്ത്രിയെ പ്രകോപിപ്പിച്ചത്. ജെപി നദ്ദയെ കാണാൻ കഴിയാതെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു വീണാ ജോർജിനോട് മാദ്ധ്യമങ്ങൾ ചോദ്യമുന്നയിച്ചത്.

ആശമാരുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രമാണ് കനിയേണ്ടതെന്നും കേന്ദ്രസർക്കാർ ഇൻസെന്റീവ് വർദ്ധിപ്പിച്ചാൽ സംസ്ഥാനവും തങ്ങളുടെ വിഹിതം ഉയർത്താമെന്നാണ് എൽഡിഎഫ് നയമെന്നിരിക്കെയാണ് കേന്ദ്ര ആരോ​ഗ്യമന്ത്രിയെ കണ്ട് സംസാരിക്കാൻ പോവുകയാണെന്ന് സംസ്ഥാന ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്.

ആശമാരുമായുള്ള ചർച്ച പരാജയമായതിന്റെ പിറ്റേന്ന് പുലർച്ചെ തന്നെ ഡൽഹിക്ക് പുറപ്പെട്ട ആരോ​ഗ്യമന്ത്രി തിരിച്ച് കേരളത്തിലെത്തിയത് ക്യൂബൻ സംഘവുമായി കൂടിക്കാഴ്ച നടത്തിയിട്ടായിരുന്നു. നദ്ദയെ കാണാൻ എന്തുകൊണ്ട് സാധിച്ചില്ല എന്ന ചോദ്യം ഉയർന്നപ്പോൾ അപ്പോയിൻമെന്റ് ലഭിച്ചില്ലെന്നതായിരുന്നു ഉത്തരം. അങ്ങനെയെങ്കിൽ പാർലമെന്റ് സമ്മേളനം നടക്കുന്ന തിരക്കേറിയ ഈ സമയത്ത് കേന്ദ്രമന്ത്രിയെ കാണുകയാണ് ലക്ഷ്യമെന്നിരിക്കെ അപ്പോയിൻമെന്റിന് ശ്രമിച്ചത് എപ്പോഴാണെന്നായി മാദ്ധ്യമങ്ങളുടെ ചോദ്യം. ഇതോടെയാണ് മന്ത്രി വീണാ ജോർജ് ഉരുണ്ടുകളി ആരംഭിച്ചത്. കേന്ദ്രമന്ത്രിയെ കാണണമെങ്കിൽ അപ്പോയിൻമെന്റ് ലഭിക്കണമെന്നത് സ്വാഭാവിക നടപടിക്രമമായിട്ടും വീണാ ജോർജ് അതിന് അപേക്ഷ സമർപ്പിച്ചത് എപ്പോഴാണെന്നത് നിലവിലെ സാഹചര്യത്തിൽ പ്രസക്തമായതുകൊണ്ടായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം.

കേന്ദ്രമന്ത്രിയെ കാണാൻ പോകുന്നു, ശ്രമിക്കുന്നു, അനുമതി കിട്ടാത്തതിനാൽ മടങ്ങിവരുന്നു. എന്നാൽ കൃത്യമായി ഒരു അപ്പോയിൻമെന്റ് പോലും എടുക്കാതെ കേന്ദ്ര ഇടപെടലിന് വേണ്ടി സംസ്ഥാനം ശ്രമിച്ചുവെന്ന നരേറ്റീവ് സൃഷ്ടിക്കാൻ മന്ത്രി വീണാ ജോർജ് ശ്രമിക്കുന്നുവെന്ന വിമർശനം നിലനിൽക്കെ ഇക്കാര്യം ചോദ്യം ചെയ്തതോടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു അവർ. അപ്പോയിൻമെന്റ് ലഭിക്കാൻ എന്നാണ് അപേക്ഷ സമർപ്പിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമായ മറുപടി ആരോ​ഗ്യമന്ത്രി നൽകിയിട്ടില്ല. “വളരെ കഷ്ടമാണ്” എന്ന് പ്രതികരിച്ച മന്ത്രി മാദ്ധ്യമങ്ങളെ ആവർത്തിച്ച് പഴിച്ചു.

മാദ്ധ്യമങ്ങളുടെ ഊഹാപോഹങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് പറഞ്ഞ വീണാ ജോർജ്, ആശാ സമരവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയെ കാണുന്നത് തെറ്റാണോയെന്നും ചോദിച്ചു. ഓണറേറിയം വർദ്ധിപ്പിക്കുമെന്നത് എൽഡിഎഫ് പ്രകടനപത്രികയിൽ തന്നെയുള്ളതാണ്. കാലോചിതമായി ഇത് നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി പ്രകടനപത്രികയും ഉയർത്തിക്കാട്ടി. മാദ്ധ്യമങ്ങളോട് എല്ലാം പറയാൻ താൻ ബാധ്യസ്ഥയല്ല. തനിക്ക് കാര്യങ്ങൾ പറയാൻ ഫെയ്സ്ബുക്ക് പേജുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: CPMldfveena george
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies