അജ്ഞാതയായ “സ്ത്രീ”യുടെ സാന്നിദ്ധ്യമാണ് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നത്. അർദ്ധരാത്രി വീടുകൾക്ക് മുന്നിലെത്തി കോളിംഗ് ബെൽ അടിച്ച് കാണാതാകുന്ന യുവതിയെ തപ്പി പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. സോന ഗാർഡനിലെ രാജമണ്ഡിയിൽ നിന്നുള്ള ചില സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൽവാർ കമ്മീസാണ് ഇവരുടെ വേഷം. ദുപ്പട്ട കൊണ്ട് ശരീരം മുഴുവൻ മൂടിയാണെത്തുന്നത്. ഇവർ കടന്നുവരുമ്പോൾ തെരുവ് നായ്‌ക്കൾ അസാധാരണ രീതിയിൽ ഓരിയിടുന്നതും അവിടെ നിന്ന് ഓടി പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഇവരുടെ മുഖം തിരിച്ചറിയാൻ തക്കവണ്ണമുള്ള വീഡിയോകൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാകാതെ ആശങ്കയിലാണ് നാട്ടുകാർ. സോഷ്യൽ മീഡിയയിൽ വീഡിയോ വലിയൊരു ദുരൂഹത തന്നെ പടർത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും പട്രോളിംഗ് ശക്തമാക്കുമെന്നും എഎസ്പി നിരഞ്ജൻ ശർമ പറഞ്ഞു.നാട്ടുകാരും ഇവരെ തേടുന്നുണ്ട്.
ग्वालियर से एक हैरान करने वाली घटना सामने आई है. यहां आधी रात को एक संदिग्ध महिला को सड़कों पर घूमते और घरों की घंटियां बजाते देखा गया. महिला की हरकत सीसीटीवी कैमरे में कैद हुई है. घटना के बाद से इलाके में डर का माहौल है.#Gwalior | #MadhyaPradesh pic.twitter.com/4LK0n9iUIs
— NDTV MP Chhattisgarh (@NDTVMPCG) March 25, 2025
रहस्यमयी स्त्री ने बजाई लोगों के घरों की घंटी, खौफ में जी रहे लोग!
मध्य प्रदेश के ग्वालियर शहर से एक महिला के वीडियो सोशल मीडिया पर खूब तेजी से वायरल हो रहा है. वायरल हो रहे इस वीडियो में यह देखा जा सकता है कि एक रहस्यमयी महिला लोगों के घरों के दरवाजे के बाहर अजीबोगरीब तरीके से… pic.twitter.com/S5WN6o4Vgi
— News11 Bharat (@news11bharat) March 23, 2025