ഐപിഎൽ 2025 ഉദ്‌ഘാടന മത്സരത്തിൽ തന്നെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്തയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആർസിബി. ആദ്യ മത്സരത്തിൽ കോലിയുടെയും ഫിൽ സാൾട്ടിന്റെയും അവിസ്മരണീയ ബാറ്റിംഗ് ടീമിന് പ്രതീക്ഷ നൽകുന്നതാണ്. ആദ്യ മത്സരം കഴിഞ്ഞ് ആറ് ദിവസത്തെ ഇടവേളയ്‌ക്ക് ശേമാണ് ആർസിബി ഇന്ന് ടൂർണമെന്റിലെ ശക്തരായ എതിരാളികളായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടാനിറങ്ങുന്നത്.
ഈ ആഴ്ച ആദ്യം തന്നെ ആർസിബി ടീം ചെന്നൈയിലെത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായായി താരങ്ങൾ നെറ്റ്സിൽ ദീർഘനേരം പരിശീലനം നടത്തി. കഴിഞ്ഞ ദിവസം എംഎ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനശേഷം ആരധകർക്കടുത്തേക്ക് നടന്നു നീങ്ങുന്ന കോലിയിലേക്കായിരുന്നു ക്യാമറക്കണ്ണുകൾ. കാത്തുനിന്നിവ്വർ അധികവും ചെന്നൈ ജേഴ്‌സി ആഞ്ഞെത്തിയവർ ആയിരുന്നു. അവർക്കെല്ലാവർക്കും കോലി ഓട്ടോഗ്രാഫ് നൽകുകയും ഒപ്പം നിന്ന് സെൽഫി എടുക്കുകയും ചെയ്യുന്ന വീഡിയോ ആർസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അഭ്യർത്ഥനകൾ ഭംഗിയായി നിറവേറ്റിയ താരത്തിന് സിഎസ്കെ ആരാധകൻ ഇന്നത്തെ മത്സരത്തിന് വിജയാശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. “കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത” എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ ആർസിബി പോസ്റ്റ് ചെയ്തിരിക്കുന്നത്.
Now that’s a night to remember for these cricket fans at Chepauk! ❤️
The c̶a̶l̶m̶ warmth before the storm. 🫶
This is @bigbasket_com presents RCB Bold Diaries. #PlayBold #ನಮ್ಮRCB #CSKvRCB pic.twitter.com/yiVsfXqSM7
— Royal Challengers Bengaluru (@RCBTweets) March 26, 2025