കഴിഞ്ഞ ദിവസം ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സിനെ തകർത്ത് ലക്നൗ സൂപ്പർ ജയൻ്റസ് അത്യുഗ്രൻ ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം അഞ്ചുവിക്കറ്റ് ശേഷിക്കെ 16.1 ഓവറിൽ ലക്നൗ മറികടക്കുകയായിരുന്നു. മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ അബ്ദുൽ സമദ് എന്നിവരുടെ ഇന്നിംഗ്സുകളാണ് കരുത്തായത്. ഹൈദരാബാദിനായി ട്രാവിസ് ഹെഡ്, അനികേത് വർമ, കമ്മിൻസ് എന്നിവരാണ് തിളങ്ങിയത്. അതേസമയം ആദ്യ ഇന്നിംഗ്സിലെ ചില രസകരമായ മുഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇന്നിംഗ്സിന്റെ തുടക്കത്തിലെ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള സുവർണാവസരം ലക്നൗവിന് ലഭിച്ചു. എന്നാൽ ബൗണ്ടറിയിലുണ്ടായിരുന്ന പൂരൻ അനായാസ ക്യാച്ച് കൈവിടുകയായിരുന്നു. രവി ബിഷ്ണോയ് എറിഞ്ഞ ആറാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ട്രാവിസ് ഹെഡിന്റെ പന്ത് ഉയർന്ന് പൊങ്ങിയപ്പോഴും പൂരൻ ക്യാച്ച് കൈവിട്ടപ്പോഴും ഹൈദരാബാദ് ടീം ഉടമ കാവ്യമാരന്റെ ഭാവഭേദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.കാവ്യയുടെ എക്സ്പ്രഷൻ കണ്ടാൽ ഹൃദയാഘാതമുണ്ടാകുമെന്നും ചങ്ക് തകരുമെന്നുമാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും വീഡിയോ വൈറലായി.
— Drizzyat12Kennyat8 (@45kennyat7PM) March 27, 2025