കൊച്ചി: വിശുദ്ധ റംസാൻ ആഘോഷമാക്കി സംസ്ഥാനത്തെ ലുലുമാളുകളിൽ ഈദ് സെയിലിന് തുടക്കമായി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, കോട്ടയം ലുലുമാളുകളിലും ഓഫർ സെയിൽ തുടരുകയാണ്. ഹൈപ്പറിലും ലുലു ഫാഷനിലും ലുലു കണക്ടിലും തുടങ്ങിയ ഓഫർ സെയിൽ 7വരെ തുടരും. ഇതിന് പുറമേ മരട് , തൃശൂർ , കൊല്ലം ലുലു ഡെയിലികളിലും തൃപ്രയാർ വൈമാളിലെ ലുലു ഹൈപ്പറിലും ഓഫർ സെയിൽ തുടരുകയാണ്. ഈദ് പ്രമാണിച്ച് കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ ഉത്പ്പന്നങ്ങളിൽ വമ്പിച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് വിഭവങ്ങളുടെ ശ്രേണിയിൽ അരി, ബിരിയാണി അരി, നെയ്, ഈന്തപ്പഴം തുടങ്ങി നിത്യോപയോഗ ഉത്പ്പന്നങ്ങളും അതിശയിപ്പിക്കുന്ന ഓഫർ വിലയിൽ സ്വന്തമാക്കാം.
26 ന് ആരംഭിച്ച ഈദ് സെയിൽ 6 വരെ തുടരും. ലുലുവിൽ ഒരുക്കിയ റസാൻ സ്ട്രീറ്റിൽ നോമ്പ് തുറയ്‌ക്കാവശ്യമായ നാടൻ ഭക്ഷണങ്ങളും, തനി മലയാളി രുചികളും ഒരുക്കി ഈദ് സ്ട്രീറ്റ് വിപണി തുടരുകയാണ്. വ്യത്യസ്തതരം മെലനുകളുമായുള്ള മെലൻ ഫെസ്റ്റും ഈദ് ഫെസ്റ്റിലെ പ്രധാന ആകർഷണമാണ്. റംസാൻ ദിനത്തിൽ ഈദ് സ്പെഷ്യൽ ബിരിയാണി കോമ്പോ നേരിട്ടും ഓൺലൈൻ വഴിയും മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള അവസരവും ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഹോം ഡെലിവറി സംവിധാനവും നിശ്ചിതപരിധിയിൽ ഉണ്ടാകും. ലുലു ഹൈപ്പർമാർക്കറ്റിൽ അടുക്കള ഉപകരണങ്ങൾക്ക് 50 ശതമാനം വരെ ഓഫർ സെയിൽ തുടരുകയാണ്. കോട്ടയം ലുലു മാളിലും ബിരിയാണി ഫെസ്റ്റ് തുടരുകയാണ്. നാടൻ ചായക്കട മുതൽ തനത് മലയാളി ശൈലിയിലുള്ള എല്ലാ ലഘുഭക്ഷണങ്ങളും റംസാൻ സ്ട്രീറ്റിലെ ആകർഷണമാണ്. ആഘോഷങ്ങളുടെ ഭാഗമായി തുടക്കമിട്ട ബിരിയാണി ഫെസ്റ്റാണ് മറ്റൊരു സവിശേഷത. 13 തരം വ്യത്യസ്ത ബിരിയാണി വിഭവങ്ങളുമായി ബിരിയാണി ഫെസ്റ്റും ലുലുവിൽ തുടങ്ങി. മലബാറി, ചെട്ടിനാട്, ഹൈദ്രാബാദി തുടങ്ങി വ്യത്യസ്ത ബിരിയാണി വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കും.
ഓഫർ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ ലേഡിസ് , ജെൻസ് , കുട്ടികളുടെ വസ്ത്രങ്ങൾക്ക് അടക്കം ഈദ് സേവേഴ്സ് ഓഫർ വിലയിൽ സ്വന്തമാക്കാം. ബെഡ്ഷീറ്റ്, തലയിണ, വീട് അലങ്കരിക്കാൻ ആവശ്യമായ വസ്തുക്കൾ അടക്കം നിരവധി ഓഫറുകളുമുണ്ട്. റംസാൻ ഓഫർ സെയിലിനൊപ്പം തുടരുന്ന സമ്മർ ഓഫറിന്റെ ഭാഗമായി എ.സി , കൂളർ, ഫാൻ എന്നിവ ഓഫറിൽ സ്വന്തമാക്കാം. 1 രൂപ ഡൗൺ പെയ്മെന്റിൽ എ.സി വാങ്ങുവാനുള്ള അവസരം ലുലു കണക്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഫാഷൻ സ്റ്റോറിനകത്തുള്ള ഐ. എക്സ്പ്രസിൽ സമ്മർ സെയിലിന്റെ ഭാഗമായി സൺഗ്ലാസ്, വിവിധ തരം ബ്രാൻഡുകളുടെ കണ്ണടകൾ തുടങ്ങി കിഴിവ് വിലയിൽ സ്വന്തമാക്കാം.















