17 വർഷത്തിനൊടുവിൽ ചെപ്പോക്കിൽ നേടിയ വിജയത്തിൽ വലിയ ആഘോഷവുമായി ആർ.സി.ബി 50 റൺസിനാണ് ചെന്നൈയെ ബെംഗളൂരു തോൽപ്പിച്ചത്. ഉദ്ഘാടന സീസണിലായിരുന്നു ചെപ്പോക്കിലെ ആർ.സി.സിബിയുടെ ആദ്യ ജയം. ഇതിന് പിന്നാലെ ഡ്രസിംഗ് റൂമിൽ വലി ആഘോഷമാണ് ടീം നടത്തിയത്. മലയാളി റാപ്പർ ഹനുമാൻ കൈൻഡിന്റെ ‘Run It Up’ എന്ന സോംഗിനാണ് താരങ്ങൾ ചുവട് വച്ചത്. ഇതിന്റെ വീഡിയോ ആർ.സി.ബി സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ ടോസ് നേടിയ ചെന്നൈ ആർ.സി.ബിയെ ബാറ്റിംഗ് അയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് അവർ സ്കോർ ബോർഡിൽ ചേർത്തത്. ഫിൽ സാൾട്ട് (16 പന്തിൽ 32), രജത് പാട്ടിദാർ 51(32), ടിം ഡേവിഡ് 22(8) എന്നിവരാണ് ആർ.സി.ബിക്കായി തിളങ്ങിയത്. ചെന്നൈയുടെ ഇന്നിംഗ്സ് 146/8 ൽ അവസാനിച്ചു. ഹേസിൽവുഡ് 21/3 വിക്കറ്റ് നേടി. ഒന്ന് പൊരുതാൻ പോലും മുതിരാതെയാണ് ചെന്നൈ മുട്ടുമടക്കിയത്.
A win so special, it got King Kohli grooving… 😍
This team! The vibes! We’re loving it. ❤
🎧: Hanumankind (Run it Up)#PlayBold #ನಮ್ಮRCB #IPL2025 #CSKvRCB pic.twitter.com/qmjASYMVFf
— Royal Challengers Bengaluru (@RCBTweets) March 29, 2025