സിനിമയെ 'സിനിമയായി' കാണാം, 'ചരിത്രമായി' കാണരുത്; കത്രിക വച്ചത് നിർമാതാക്കൾ തന്നെ; നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയെ ‘സിനിമയായി’ കാണാം, ‘ചരിത്രമായി’ കാണരുത്; കത്രിക വച്ചത് നിർമാതാക്കൾ തന്നെ; നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 12:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധിക്ഷേപകരമായ രീതിയിലാണ് സിനിമ ചിത്രീകരിച്ചത് എന്ന കാര്യം റിലീസിന് ശേഷമാണ് മനസിലായത്. അതുകൊണ്ടാണ് എമ്പുരാൻ കാണണെന്ന് ആ​ഗ്രഹിച്ചിരുന്ന ഞാൻ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോയതെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലൂസിഫർ കണ്ട് ഇഷ്ടപ്പെട്ട സാധാരണക്കാരനാണ് താൻ. സിനിമയെ സിനിമയായി കാണണമെന്ന് തന്നെയാണ് ഇപ്പോഴത്തെയും നിലപാട്. സിനിമയെ ചരിത്രമായി കാണരുത്. ചരിത്രത്തെ വളച്ചൊടിക്കുന്ന ചിത്രങ്ങൾ പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ..

എന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വ്യക്തിപരമായ അഭിപ്രായങ്ങൾ കൂടിയാണ്. ലൂസിഫർ എന്ന സിനിമ ആസ്വദിച്ച സാധാരണക്കാരനാണ് ഞാൻ. സ്വാഭാവികമായും ലൂസിഫറിന്റെ സീക്വലായ എമ്പുരാൻ കാണണമെന്ന് കരുതിയിരുന്നു. ഇന്ന് സിനിമയുടെ നിർമാതാക്കൾ തന്നെയാണ് ആ സിനിമയിൽ തിരുത്തലുകൾ വരുത്തി ചില ഭാ​ഗങ്ങൾ വെട്ടിക്കളഞ്ഞ് വീണ്ടും സെൻസർ ചെയ്യാൻ പോകുന്നത്. ഇതെല്ലാം സിനിമാ നിർമാതാക്കൾ തന്നെ പറയുന്ന കാര്യങ്ങളാണ്. അതായത്, സിനിമയിൽ ചില അധിക്ഷേപകരമായ സംഭവങ്ങളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടാണല്ലോ അവർ തന്നെ അത് തിരുത്തുന്നത്. അല്ലാതെ സിനിമയിലെ ഭാ​ഗങ്ങൾ കട്ട് ചെയ്യണമെന്ന് ഞാനോ ബിജെപി നേതൃത്വമോ ആവശ്യപ്പെട്ടിട്ടില്ല. സിനിമ കണ്ട പല പ്രേക്ഷകരും മോഹൻലാൽ ആരാധകരും എന്നോട് പറഞ്ഞത് സിനിമയിൽ അധിക്ഷേപകരമായ കാര്യങ്ങളുണ്ടെന്നാണ്.

ഞാൻ അന്നു പറഞ്ഞതും എംടി രമേഷ് വ്യക്തമാക്കിയതും, ഞാൻ ഇന്നു പറയുന്നതും ഒന്നുതന്നെയാണ്. സിനിമയെ ‘സിനിമയായി’ കാണണം. സിനിമയെ ‘ചരിത്രമായി’ കാണരുത്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമകൾ തകരുന്നത് സ്വാഭാവികമാണ്. അക്കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. എമ്പുരാൻ സിനിമ കാണാൻ ഇനി ഞാൻ ആ​ഗ്രഹിക്കുന്നില്ല. അത് എന്റെ വ്യക്തിപരമായ അഭിപ്രായവും താത്പര്യവുമാണ്. കാണുന്നവർക്ക് കാണാം, അതവരുടെ കാര്യം. ഞാൻ കാണാൻ പോകുന്നില്ല. – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags: BJPcinemaRajeev ChandrasekharEmpuraanL2: Empuraan
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies