ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു.
ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ പിന്തുടർന്നിരുന്നത്. നിലവിൽ 17.8 മില്യൺ പേരാണ് ആർ.സി.ബിയെ പിന്തുടരുന്നത്. ഇന്നലെയാണ് ബെംഗളൂരു നേട്ടം സ്വന്തമാക്കിയത്. 16.2 മില്യൺ പിന്തുടരുന്ന മുംബൈ ഇന്ത്യൻസാണ് മൂന്നാം സ്ഥാനസത്ത്.
അതേസമയം സീസണ് സ്വപ്ന തുടക്കമാണ് ബെംഗൂരുവിന് ലഭിച്ചിരിക്കുന്നത്. പുതിയ ക്യാപ്റ്റനായ രജത് പാട്ടിദാറിന്റെ കീഴിൽ ഇറങ്ങിയ ആർ.സി.ബി ആദ്യ രണ്ടു മത്സരവും ആധികാരികമായി ജയിച്ചു. കൊൽക്കത്തയെ ഈഡൻ ഗാർഡൻസിൽ ഏഴ് വിക്കറ്റിന് തോൽപ്പിച്ച അവർ ചെന്നൈയെ ചെപ്പോക്കിൽ നാണം കെടുത്തിയിരുന്നു. 50 റൺസിനായിരുന്നു ജയം. 17 വർഷത്തിന് ശേഷമാണ് ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈക്കെതിരെ ഒരു വിജയം നേടുന്നത്.
Officially the biggest brand in the IPL. 🔥💪🏻#RCB pic.twitter.com/csBs518JoV
— RCBXTRA (@RCBXTRAOFFICIAL) March 31, 2025