സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ ജയം ഇന്നലെയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ രാജസ്ഥാന് ചെന്നൈക്ക് എതിരെ നേടിയ നൽകുന്ന ഊർജം ചെറുതല്ല. സഞ്ജുവിന്റെ അഭാവത്തിൽ മൂന്നു മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത് റിയാൻ പരാഗ് എന്ന യുവതാരമായിരുന്നു. മത്സരത്തിൽ ജയിച്ചെങ്കിലും പരാഗിന്റെ ഒരു പ്രവൃത്തി സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ചോദിച്ചുവാങ്ങുകയാണ്.
ഗുവഹാത്തി ഗ്രൗണ്ട് സ്റ്റാഫിനൊപ്പം താരം മത്സര ശേഷം ചിത്രം പകർത്തിയിരുന്നു. ഇതിന് ശേഷം ഫോൺ അവർക്ക് എറിഞ്ഞു നൽകിയതാണ് വിവാദത്തിന് കാരണമായത്. ഫോൺ നിലത്ത് വീഴാതെ പടുപെട്ടാണ് അവരത് കൈപിടിയിലൊതുക്കിയത്. താരത്തിന്റെ മനോഭാവം തിരെ ശരിയല്ലെന്നും അഹങ്കാരം തലയ്‌ക്ക് പിടിച്ചതാണെന്നും ഇത് അനാദരാവണെന്നും വ്യാപക വിമർശനം ഉയർന്നു.ഇതിനിടെ വീഡിയോകൾ പുറത്തുവന്നതോടെ പരാഗ് എയറിലുമായി. അഹങ്കാരത്തിനനുസരിച്ചുള്ള പ്രകടനം ഇവന്റെ ഭാഗത്ത് നിന്നില്ലല്ലോ എന്നാണ് മിക്കവരുടെയും വിമർശനം.
Attitude 🗿 Performance 🤡 pic.twitter.com/tNBZgSpRMA
— Sonu (@heyysonu_) March 31, 2025