എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട പ്രതി പിടിയിൽ. ഒന്നൊര വർഷം മുമ്പ് ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി സുഹൈലിനെയാണ് അറസ്റ്റ് ചെയ്തത്.
2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. ആരും ഇല്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി ഗൾഫിലേക്ക് കടന്നുകളഞ്ഞത്.
2023-ൽ പൊലീസ് കേസ് അന്വേഷണം പൂർത്തിയാക്കി മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറന്റ് പുറപ്പെടുവിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്റർപോളിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.