മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർധവാന്റെ ഗേൾ ഫ്രണ്ടിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയുള്ള താരത്തിന്റെ ചിത്രം വളരെ പെട്ടന്ന് വൈറലായി മാറിയിരുന്നു. താരത്തിനൊപ്പം കാണപ്പെട്ട യുവതിയായിരുന്നു ഇതിന് കാരണം. ഇതാരെന്ന തിരക്കിട്ട അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ. അയർലൻഡിൽ നിന്നുള്ള സോഫി ഷൈനാണിനെതെന്ന് മാദ്ധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടു.
ഇപ്പോഴിതാ താൻ പ്രണയബന്ധത്തിലാണെന്ന് സ്ഥിരീകരിക്കാവുന്ന സൂചന നൽകിയിരിക്കുകയാണ് ധവാൻ. അടുത്തിടെ നടന്ന അഭുമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഗേൾ ഫ്രണ്ടിന്റെ പേരെന്താണെന്നായിരുന്നു അവതാരകയുടെ ചോദ്യം. ആദ്യം ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിച്ചെങ്കിലും പിന്നാലെ ധവാൻ ഇങ്ങനെ പറഞ്ഞു,” ഞാൻ ആരുടേയും പേരുപറയില്ല, എന്നാൽ ഈ മുറിയിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി എന്റെ ഗേൾ ഫ്രണ്ടാണ്.”
Hahahha such a cute video 😆😆😆 #ShikharDhawan pic.twitter.com/P0PSrC9ydc
— Prernaa (@theprernaa) February 21, 2025
ധവാന്റെ മറുപടിക്ക് പിന്നാലെ ക്യാമറക്കണ്ണുകൾ ഹാളിൽ ഇരുന്ന ഒരു യുവതിയിലേക്ക് നീണ്ടു. ഇവർ ചാമ്പ്യൻസ് ട്രോഫിയിൽ ധവാനൊപ്പം കണ്ട പെൺകുട്ടിയോട് സാമ്യമുള്ള യുവതിയായിരുന്നു. 2023 ഒക്ടോബറിലാണ് 39 കാരനായ ധവാൻ മുൻ ഭാര്യ ഐഷ മുഖർജിയിൽ നിന്ന് വിവാഹമോചനം നേടിയത്. ഇരുവർക്കും 11 വയസുള്ള ഒരുമകനുണ്ട്. ധവാൻ മകന്റെ സംരക്ഷണാവകാശം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. മകനെക്കണ്ടിട്ട് രണ്ട് വർഷത്തിലേറെയായെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.















