ലീഡർ പോസ്റ്റിന് വേണ്ടി പാർട്ടിയിലെ നേതാക്കൾ മത്സരിക്കാറില്ലെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പുതിയ അദ്ധ്യക്ഷനെ നമ്മൾ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കും. അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും വരില്ലെന്നൊരു സൂചനയും അദ്ദേഹം കോയമ്പത്തൂരിൽ മാദ്ധ്യമങ്ങളോട് പ്രതകരിക്കുമ്പോൾ നൽകി. പാർട്ടിയുടെ ഭാവിക്ക് നല്ലതായ കാര്യങ്ങളാണ് ഏറ്റവും മുഖ്യം. ഒരുപാട് പേർ പാർട്ടിക്കായി ജീവത്യാഗം ചെയ്തിട്ടുണ്ട്.ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത് പാർട്ടിയുടെ താത്പ്പര്യങ്ങൾക്കൊപ്പം നിൽക്കാനെന്നും അദ്ദേഹം പറഞ്ഞു.