ഐപിഎല്ലിലെ 17-ാം മത്സരമാണ് ചെന്നൈയിലെ ചെപ്പോക്കിൽ നടക്കുന്നത്. ഡൽഹിയാണ് ചെന്നൈയുടെ എതിരാളി. ആദ്യ ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് അവർ നേടിയത്. മത്സരം പുരോഗമിക്കുന്നതിനിടെ ഒരു റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ സജീവമായി. ചെന്നൈയുടെ ഇതിഹാസ താരമായ ധോണിയുടെ അവസാന മത്സരമാകുമിതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷം താരം മെന്ററായി തുടരുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. എന്നാൽ സ്ഥിരീകരണമൊന്നുമില്ല. അഞ്ചു തവണ ചെന്നൈ കിരീടത്തിലേക്ക് നയിച്ച നായകനാണ് 43-കാരനായ ധോണി.
എങ്കിലും ആരാധകർ നിരത്തുന്ന കാരണങ്ങൾ ചിലതുണ്ട്. ധോണിയുടെ മാതാപിതാക്കൾ ഇന്നത്തെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. ഒപ്പം ധോണിയുടെ ഭാര്യയും മകളുമുണ്ട്. ഇതാദ്യമാണ് താരത്തിന്റെ മാതാപിതാക്കൾ ഐപിഎൽ മത്സരത്തിന് സാക്ഷിയാകാൻ എത്തുന്നതെന്നും അവർ പറയുന്നു.
താരത്തിന് ഫോമിലുണ്ടായ ആശങ്കയാണ് വിരമിക്കൽ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നത്. ഡെവോൺ കോൺവെ ടീമിലെത്തിയതും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിക്കറ്റ് കീപ്പറായ കോൺവെ ധോണിക്ക് ശേഷം ആ സ്ഥാനം ഏറ്റെടുക്കുമെന്നും ആരാധകർ വ്യക്തമാക്കുന്നു.
MS Dhoni’s parents are Watching the match, for the first time ever I have seen them I’m limelight 🫡
Bro I can’t digest Retirement trauma of Dhoni if it happens 🥲#CSKvDC pic.twitter.com/TB7Q9pav7X
— Utkarsh 🇮🇳🇮🇱 (@utkarsh_dhoni) April 5, 2025
This is the first time Dhoni’s parents have been at Chepauk since his association with the franchise began in 2008. pic.twitter.com/AGVGW2Chn1
— Rudhra Nandu (@rudhranandu) April 5, 2025