തെന്നിന്ത്യൻ നടി ശ്രീലീലയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി നടിയെ കൈയിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. അമ്പരന്നുപോയ നടി ഭയപ്പെടുന്നതും സഹായം തേടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സുരക്ഷ ഉദ്യോഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം മുന്നേ നടന്നു പോയ ബോളിവുഡ് നടൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് നടി പേടിച്ചരണ്ട് നടന്നുവരുന്നത് കാണുന്നത്.
അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം കാർത്തിക് ആര്യനൊപ്പമാണ് ശ്രീലീല അഭിനയിക്കുന്നത്. നിലവിൽ ഡാർജലിംഗിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ചിലർ നടിയുടെ സുരക്ഷയെ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവർ പറയുന്നത് ഇത് ഷൂട്ടിംഗിന്റെ ഭാഗമായിരിക്കുമെന്നാണ്. നടിയുടെ ബൗൺസർമാർ എന്തിനാണ് ഒപ്പം നടക്കുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യമാണ് നടന്നതെന്നും അവർ അടിവരയിടുന്നു.
This is scary, the way Sreeleela got dragged is so unsafe.
The Bouncers should have protected her better. Even normal girls can’t walk in such crowded situations, she is a famous actress. #Sreeleela #KartikAryan pic.twitter.com/bj7izx5jaR
— Redditbollywood (@redditbollywood) April 6, 2025