കൊച്ചി: മലപ്പുറത്ത് പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ. മലപ്പുറം ചട്ടിപ്പറമ്പിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു അസ്മയും ഭർത്താവ് സിറാജുദ്ദീനും. ഇയാളെ പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് കസ്റ്റിഡിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.മനഃപൂർവമുള്ള നരഹത്യ കുറ്റം ചുമത്തിയേക്കും. അസ്മയ്‌ക്ക് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ മൂന്ന് മണിക്കൂർ നീണ്ട പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് കണ്ടെത്തൽ.
ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് അസ്മ മരിക്കുന്നത്. ആശുപത്രിയിലെത്തിക്കാനോ വൈദ്യ സഹായം നൽകാനോ സിറാജുദ്ദീൻ തയാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു അസ്മയുടേത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അസ്മയുടെ കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.യുവതി മരിച്ച ശേഷം ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി സിറാജുദ്ദീൻ ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിക്കുകയായിരുന്നു.
പായയില്‍ പൊതിഞ്ഞ യുവതിയുടെ മൃതദേഹവും ചോരകുഞ്ഞുമായി പെരുമ്പാവൂരിലെത്തിയ സിറാജുദ്ദിനെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂട്ടത്തിലുള്ളവര്‍ കയ്യേറ്റം ചെയ്തതോടെ പരിക്കുകളുമായിട്ടാണ് സിറാജുദ്ദിന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. മടവൂർ കാഫില എന്ന പേരിൽ യൂട്യൂബ് ചാനൽ ഇയാൾ നടത്തുന്നുണ്ട്.മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കിയെന്നാണ് ആക്ഷേപം.
y















